Loading ...

Home USA

ചൈനയ്ക്കെതിരേ ഉപരോധ ഭീഷണിയുമായി അമേരിക്ക

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ​​​ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളാ​​​യ പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ര്‍​​​ത്താ​​​ന്‍ പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന ചൈ​​​ന കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ള്‍ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​ന്നു യു​​​എ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളാ​​​യ പാ​​​ര്‍​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളെ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യ ചൈ​​​ന​​​യു​​​ടെ ന​​​ട​​​പ​​​ടി ഹോ​​​ങ്കോം​​​ഗി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ ഘ​​​നി​​​ക്ക​​​ലാ​​​ണ്. ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തി ഉ​​​പ​​​രോ​​​ധം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് റോ​​​ബ​​​ര്‍​​​ട്ട് ഒ​​​ബ്ര​​​യ​​​ന്‍ പ​​​റ​​​ഞ്ഞു.

ചൈ​​​നീ​​​സ് പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ സ്റ്റാ​​​ന്‍​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഹോ​​​ങ്കോം​​​ഗി​​​ലെ ചൈ​​​നാ അ​​​നു​​​കൂ​​​ല സ​​​ര്‍​​​ക്കാ​​​ര്‍ നാ​​​ലു പാ​​​ര്‍​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളെ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യ​​​ത്. ഇ​​​വ​​​ര്‍​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ശേ​​​ഷി​​​ക്കു​​​ന്ന 15 ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ രാ​​​ജി​​​വ​​​ച്ചു. ഇ​​​തോ​​​ടെ 70 അം​​​ഗ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ ചൈ​​​ന​​​യെ എ​​​തി​​​ര്‍​​​ക്കു​​​ന്ന ആ​​​രു​​​മി​​​ല്ലാ​​​താ​​​യി.

Related News