Loading ...
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്ബോള്‍ അല്ലെങ്കില്‍ ഒരു വയസിനു മുമ്ബായി. പല്ലുകള്‍ വരുന്നതിനു മുന്‍പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം.
രാത്രിയില്‍ പാല് കുടിച്ചാല്‍
രാത്രിയില്‍ പാല് കൊടുത്ത് ഉറക്കുന്നത് പല്ലുകള്‍ക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തില്‍ പാലു കൊടുക്കേണ്ടതായി വന്നാല്‍ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം. ടൂത്ത് പേസ്റ്റ് എപ്പോള്‍?
കുഞ്ഞ് തുപ്പാന്‍ തുടങ്ങുമ്ബോള്‍ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയര്‍മണി വലിപ്പത്തില്‍ പേസ്റ്റ്
മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം.
ബ്രഷിംഗ് എപ്പോള്‍?
ശരിയായ രീതിയില്‍ ദിവസത്തില്‍ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാന്‍ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാന്‍ പരിശീലിപ്പിക്കുക. മാതാപിതാക്കള്‍ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാന്‍ പഠിപ്പിക്കണം. ദൈര്‍ഘ്യം മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ ആകാം. ആറു വയസു മുതല്‍ ഫ്ലോസ്റ്റിംഗും പഠിപ്പിക്കണം.
പോട് ഒഴിവാക്കാന്‍
പല്ലുകളില്‍ പോട് ഉണ്ടാകാതിരിക്കുവാന്‍ പിറ്റ് & ഫിഷര്‍ സീലാന്‍ഡ് ചികില്‍സയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും നടത്തേണ്ടതാണ്.
ആറു മാസത്തിലൊരിക്കല്‍
സമയോചിതമായ നിര്‍ദ്ദേശങ്ങള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ ദന്തഡോക്ടറെ കാണണം. കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും അസുഖങ്ങളോ ഏതെങ്കിലും മരുന്നുകളോ കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറെ അറിയിക്കണം.
ചില ശീലങ്ങള്‍ തുടര്‍ന്നാല്‍
നിലനില്‍ക്കുന്ന ശീലങ്ങള്‍ ആയിട്ടുള്ള വായ തുറന്നു ഉറക്കം, വിരല്‍ കുടി, ചുണ്ട് കടി, നാക്ക് തള്ളല്‍ ഇവയ്ക്ക് സമയത്ത് പരിഹാരം കാണണം.
അലര്‍ജിയുണ്ടെങ്കില്‍
ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സ നടത്തുന്നതിന് മുമ്ബ് മരുന്നുകള്‍ക്ക് അലര്‍ജിയോ ഇഞ്ചക്ഷന് അലര്‍ജിയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഡോക്ടറോട് പറയേണ്ടതാണ്.
ഭയപ്പെടുത്തരുത്
വളരെ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച് ചികിത്സ നടത്തി കുട്ടികളുടെ ദന്ത ചികിത്സാ ഭീതി മാറ്റിയെടുത്താണ് ചികിത്സ നടത്തുന്നത്. ഇത് തുടര്‍ന്നുള്ള ചികിത്സയ്ക്കും പ്രയോജനം ചെയ്യും. കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ വീട്ടില്‍ വഴക്കുകള്‍ ഉണ്ടാക്കുന്ന സമയത്ത് ഡോക്ടറുടെ അടുത്തു കൊണ്ടു പോയി കുത്തിവയ്പ്പിക്കും എന്നു പറഞ്ഞ് ഭയപ്പെടുത്തരുത്.