Loading ...

Home International

ഹോങ്കോംഗിനെ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ചൈന;പാര്‍ലമെന്‍റില്‍ ജനാധിപത്യവാദികളുടെ കൂട്ടരാജി

ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ മു​​​ഴു​​​വ​​​ന്‍ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു. 70 അം​​​ഗ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ 19 ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ചൈ​​​ന ന​​​ട​​​പ്പാ​​​ക്കി​​​യ പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​തി​​​ല്‍ നാ​​​ലു​​​പേ​​​ര്‍ അ​​​യോ​​​ഗ്യ​​​രാ​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​വ​​​ര്‍​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ശേ​​​ഷി​​​ക്കു​​​ന്ന 15 പേ​​​ര്‍ പി​​​ന്നാ​​​ലെ രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹോ​​​ങ്കോം​​​ഗി​​​നു സ്വാ​​​ത​​​ന്ത്ര്യം ന​​​ല്ക​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന ജ​​​ന​​​പ്ര​​​തി​​​ധി​​​ക​​​ളെ അ​​​യോ​​​ഗ്യ​​​രാ​​​ക്കാ​​​ന്‍ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന പ്ര​​​മേ​​​യം ചൈ​​​നീ​​​സ് പാ​​​ര്‍​​​ല​​​മെ​​​ന്‍റാ​​​യ നാ​​​ഷ​​​ണ​​​ല്‍ പീ​​​പ്പി​​​ള്‍​​​സ് കോ​​​ണ്‍​​​ഗ്ര​​​സി​​​ന്‍റെ സ്റ്റാ​​​ന്‍​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. ചൈ​​​ന​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം സ​​​മ്മ​​​തി​​​ക്കാ​​​തി​​​രി​​​ക്ക​​​ല്‍, ഹോ​​​ങ്കോം​​​ഗി​​​ല്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ര്‍​​​ഥി​​​ക്ക​​ല്‍, ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി സൃ​​​ഷ്ടി​​​ക്ക​​​ല്‍ തു​​ട​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​യോ​​​ഗ്യ​​​രാ​​​ക്കാം. കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​തെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഹോ​​​ങ്കോം​​​ഗി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​നു ന​​​ല്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

പ്ര​​​മേ​​​യം പാ​​​സാ​​​യി നി​​​മി​​​ഷ​​​ങ്ങ​​​ള്‍​​​ക്കം ഹോ​​​ങ്കോം​​​ഗി​​​ലെ ചൈ​​​നാ അ​​​നു​​​കൂ​​​ല ഭ​​​ര​​​ണാ​​​ധി​​​പ(​​​സി​​​ഇ​​​ഒ) കാ​​​രി ലാം ​​​ന​​​ട​​​പ​​​ടി എ​​​ടു​​​ത്തു നാ​​​ലു പേ​​​ര്‍​​​ക്ക് അ​​​യോ​​​ഗ്യ​​​ത ക​​​ല്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹോ​​​ങ്കോ​​​ങ്ങി​​​നെ പൂ​​​ര്‍​​​ണ​​​വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​ന്‍ ചൈ​​​ന പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന പു​​​തി​​​യ ത​​​ന്ത്ര​​​മാ​​​ണു പ്ര​​​മേ​​​യ​​​മെ​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു. ചൈ​​​നാ​​​വി​​​രു​​​ദ്ധ​​​ത ക്രി​​​മി​​​ന​​​ല്‍ കു​​​റ്റ​​​മാ​​​ക്കു​​​ന്ന ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം ജൂ​​​ണി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

ബ്രി​​​ട്ടീ​​​ഷ് കോ​​​ള​​​നി​​​യാ​​​യി​​​രു​​​ന്ന ഹോ​​​ങ്കോം​​​ഗി​​​നെ 1997ലാ​​​ണ് ചൈ​​​ന​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​ത്. ഹോ​​​ങ്കോം​​​ഗി​​​ന് സ്വ​​​ന്ത​​​മാ​​​യ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യും ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​വു​​​മു​​​ണ്ട്. ഒ​​​ന്നി​​​ച്ചു കൂ​​​ടാ​​​നും അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​നും ഒ​​​ന്നി​​​ല​​​ധി​​​കം രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ര്‍​​​ട്ടി​​​ക​​​ള്‍​​​ക്കു പ്ര​​​വ​​​ര്‍​​​ത്തി​​​ക്കാ​​​നും സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്. ഇ​​​തെ​​​ല്ലാം ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് ചൈ​​​ന ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

Related News