Loading ...

Home sports

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു

2 മാസത്തോളം നീണ്ടു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ ടീം ദുബൈയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. ഐ.പി.എല്ലിന്റെ ഭാഗമല്ലാതിരുന്ന ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ കുറച്ച്‌ ദിവസം മുന്‍പ് തന്നെ ദുബൈയില്‍ എത്തി ബി.സി.സി.ഐ ഒരുക്കിയ ബയോ ബബിളില്‍ ചേര്‍ന്നിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം ക്വറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ ക്വറ്റന്റൈന്‍ സമയത്ത് ബബിളില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ ടീമിന് പരിശീലനം നടത്താനുള്ള അനുവാദം ഓസ്‌ട്രേലിയന്‍ ഗവണ്മെന്റ് നല്‍കിയിട്ടുണ്ട്. നവംബര്‍ 27ന് ആരംഭിക്കുന്ന പരമ്ബരയില്‍ ഇന്ത്യന്‍ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്. ഡിസംബര്‍ 2ന് ടി20 പരമ്ബരയും ഡിസംബര്‍ 17ന് പരമ്ബരയിലെ ആദ്യ ടെസ്റ്റും നടക്കും.

Related News