Loading ...

Home Business

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം;ചരിത്രത്തിലാദ്യമായി ആര്‍ബിഐ വിലയിരുത്തല്‍

ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ ചരിത്രത്തിലെ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തൊഴില്‍ നഷ്ടം സാമ്ബത്തിക രംഗത്തെ ബാധിച്ചു.പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്ബാദ്യത്തില്‍ ഇരട്ടിവര്‍ദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു.ഏപ്രില്‍- ജൂണ്‍ കാലയളവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 23 ശതമാനത്തിന്റെ ഇടിവാണ്​ ജി.ഡി.പിയില്‍ രേഖപ്പെടുത്തിയത്​.വില്‍പന കുറഞ്ഞ​പ്പോഴും കമ്പനികളുടെ ലാഭമുയരാന്‍ കാരണം ചെലവ്​ ചുരുക്കിയതാണെന്നും ആര്‍.ബി.ഐ വ്യക്​തമാക്കുന്നു. കമ്പനികള്‍ക്ക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



Related News