Loading ...

Home National

അ​ര്‍​ണ​ബ് ഗോ​സ്വാ​മി​ക്ക് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി​ക്ക് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.   à´œà´¾â€‹à´®àµà´¯à´‚ അ​നു​വ​ദി​ക്കാ​തി​രു​ന്ന ബോം​ബെ ഹൈ​ക്കോ​ട​തി ന​ട​പ​ടി തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി ന​ട​പ​ടി.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് മും​ബൈ പോ​ലീ​സ് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. 50,000 രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി അ​ര്‍​ണ​ബ് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഇ​ത്ത​ര​ത്തി​ല്‍ ഹ​നി​ക്ക​പ്പെ​ട്ടാ​ല്‍ അ​തു നീ​തി​ന​ട​ത്തി​പ്പി​നെ പ​രി​ഹാ​സ്യ​ത​യി​ലാ​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​വെ ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് നി​രീ​ക്ഷി​ച്ചു. ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടോ​യെ​ന്ന് മ​ഹാ​രാ​ഷ്ട്രാ സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍ അ​ന്‍​വ​യ് നാ​യി​കും മാ​താ​വ് കു​മു​ദ് നാ​യി​കും 2018-ല്‍ ​ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ര​ണ​കു​റ്റം ചു​മ​ത്തി​യാ​ണ് അ​ര്‍​ണ​ബി​നെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related News