Loading ...

Home India

ചരിത്രനേട്ടം;104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട: ഉ​​​​പ​​​​ഗ്ര​​​​ഹ വി​​​​ക്ഷേ​​​​പ​​​​ണ ദൗ​​​​ത്യ​​​​ത്തി​​​​ൽ പു​​​​തി​​​​യ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ. 104 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ൻ സ്പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​​​ന്ന് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന പി​​​​എ​​​​സ്എ​​​​ൽ​​​​വി സി 37​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടെ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി. 2014ൽ ​​​​ഒ​​​​റ്റ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ൽ 37 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച റ​​​​ഷ്യ​​​​യാ​​​​യി​​​​രു​​​​ന്നു ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ മു​​​​ന്നി​​​​ൽ.

ഇ​​​​ന്ത്യ​​​​യു​​​​ടെ മൂ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റ് വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ101 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് പി​​​​എ​​​​സ്എ​​​​ൽ​​​​വി സി37 ​​​​മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ട് മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ട് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.28നാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​സ്എ​​​​ൽ​​​​വി കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 38ാം ദൗ​​​​ത്യ​​​​മാ​​​​ണ് പി​​​​എ​​​​സ്എ​​​​ൽ​​​​വി വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. 

ഇ​​​​ന്ത്യ​​​​ൻ കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​മാ​​​​യ കാ​​​​ർ​​​​ട്ടോ​​​​സാ​​​​റ്റ്2 ശ്രേ​​​​ണി​​​​യി​​​​ലെ ഒ​​​​ന്നും 103 നാ​​​​നോ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടും. കാ​​​​ർ​​​​ട്ടോ​​​​സാ​​​​റ്റി​​​​ന് 714 കി​​​​ലോ​​​​ഗ്രാം തൂ​​​​ക്കം​​​​വ​​​​രും. ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​റ്റ് ചെ​​​​റു ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ് ഒ​​​​ന്ന് എ, ​​​​ഐ​​​​എ​​​​ൻ​​​​എ​​​​സ് ഒ​​​​ന്ന് ബി ​​​​എ​​​​ന്നി​​​​വ​​​​യ്ക്ക് 18 കി​​​​ലോ​​​​ഗ്രാം വീ​​​​തം തൂ​​​​ക്ക​​​​മാ​​​​ണു​​​​ള്ള​​​​ത്. ര​​​​ണ്ട് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ 96ഉം ​​​​ഇ​​​​സ്ര​​​​യേ​​​​ൽ, ക​​​​സാ​​​​ഖി​​​​സ്ഥാ​​​​ൻ, നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സ്, സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ്, യു​​​​എ​​​​ഇ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​ന്നു​​​​വീ​​​​തം നാ​​​​നോ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് പി​​​​എ​​​​സ്എ​​​​ൽ​​​​വി ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. 10 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ൽ താ​​​​ഴെ ഭാ​​​​ര​​​​മു​​​​ള്ള​​​​താ​​​​ണ് ഈ ​​​​നാ​​​​നോ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ. ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ല്ലാം​​​​കൂ​​​​ടി 1378 കി​​​​ലോ തൂ​​​​ക്ക​​​​മു​​​​ണ്ട്.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ വ​​​​ൻ​​​​സാ​​​​ന്പ​​​​ത്തി​​​​ക നേ​​​​ട്ടം​​​​കൈ​​​​വ​​​​രി​​​​ക്കാ​​​​നു​​​​ള്ള കു​​​​തി​​​​ച്ചു ചാ​​​​ട്ട​​​​മാ​​​​ണ് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 23 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ ഒ​​​​ന്നി​​​​ച്ച് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദൗ​​​​ത്യം. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ നാ​​​​സ 29 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ ഒ​​​​രു​​​​മി​​​​ച്ച് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 

ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ഇ​​​​തു​​​​വ​​​​രെ 226 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ 179 എ​​​​ണ്ണം വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​ണ്. ഇ​​​​ന്ന​​​​ലെ വി​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ൽ 77 എ​​​​ണ്ണം സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച് അ​​​​യ​​​​യ്ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും പ്രൊ​​​​ജ​​​​ക്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബി. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. 

അഭിനന്ദനമറിയിച്ച് രാഷ്‌ട്രപതി, പ്രധാനമന്ത്രി 

ന്യൂഡൽഹി: 104 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ ഒ​​​ന്നി​​​ച്ച് ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ എ​​​ത്തി​​​ച്ച ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ പി​​​എ​​​സ്എ​​​ൽ​​​വി സി37​​​ന്‍റെ ദൗ​​​ത്യ​​​വി​​​ജ​​​യ​​​ത്തി​​​ൽ രാ​​​ഷ്‌‌​​​ട്ര​​​പ​​​തി പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി, ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ഹ​​​മീ​​​ദ് അ​​​ൻ​​​സാ​​​രി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ഭി​​​ന​​​ന്ദ​​​ന​​​മ​​​റി​​​യി​​​ച്ചു. 

ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ കാ​​​ർ​​​ട്ടോ​​​സാ​​​റ്റ് ശ്രേ​​​ണി​​​യി​​​ലെ ഒ​​​രെ​​​ണ്ണ​​​വും 103 നാ​​​നോ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി എ​​​ത്തി​​​ച്ച ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ ച​​​രി​​​ത്ര​​​നേ​​​ട്ട​​​ത്തി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​മ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. 
അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ച് ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ à´Ž.​​​എ​​​സ്. കി​​​ര​​​ൺ കു​​​മാ​​​റി​​​നും സം​​​ഘ​​​ത്തി​​​നും പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി സ​​​ന്ദേ​​​ശം അ​​​യ​​​ച്ചു. ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ ച​​​രി​​​ത്ര​​​നേ​​​ട്ട​​​ത്തി​​​ൽ രാ​​​ജ്യം അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​റി​​​യി​​​ച്ചു. 

മാ​​​ർ​​​ച്ചി​​​ലും ഏ​​​പ്രി​​​ലി​​​ലും സാ​​​ർ​​​ക്ക് സാ​​​റ്റ​​​ലൈ​​​റ്റ് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ വി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി കി​​​ര​​​ൺ കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. 2014 സാ​​​ർ​​​ക്ക് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണ് സാ​​​ർ​​​ക്ക് സാ​​​റ്റ​​​ലൈ​​​റ്റ്.

Related News