Loading ...

Home National

പാ​ഗോം​ഗി​ല്‍ നി​ന്നും ഇ​ന്ത്യ​യും ചൈ​ന​യും മൂ​ന്ന് ഘ​ട്ട​മാ​യി പി​ന്മാ​റും

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും ചൈ​ന​യും കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ നി​ന്നും സൈ​നി​ക​രെ പി​ന്‍​വ​ലി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി റി​പ്പോ​ര്‍​ട്ട്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് സൈ​നി​ക​രെ പി​ന്‍​വ​ലി​ക്കു​ക. ഇ​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​യി.

ന​വം​ബ​ര്‍ എ​ട്ടി​ന് ചു​ഷു​ലി​ല്‍ ന​ട​ന്ന എ​ട്ടാം കോ​ര്‍​പ്‌​സ് ക​മാ​ന്‍​ഡ​ര്‍ ത​ല ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​സൈ​ന്യ​വും ടാ​ങ്കു​ക​ള്‍, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ മു​ന്‍​നി​ര​യി​ല്‍ നി​ന്നും പി​ന്‍​വ​ലി​ക്കും.

പി​ന്‍​വാ​ങ്ങ​ലി​ന്‍റെ ര​ണ്ടാം ഘ​ട്ടം ന​ട​ക്കു​ന്ന​ത് പാ​ഗോം​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ന്‍ തീ​ര​ത്താ​ണ്. ഇ​രു​പ​ക്ഷ​വും ഇ​വി​ടെ നി​ന്നും 30 ശ​ത​മാ​നം സൈ​നി​ക​രെ ദി​വ​സേ​ന പി​ന്‍​വ​ലി​ക്കും. മൂ​ന്നാ​മ​ത്തെ ഘ​ട്ട​ത്തി​ല്‍ പാ​ഗോം​ഗ് ത​ടാ​ക​ത്തി​ന്‍റെ തെ​ക്ക​ന്‍ തീ​ര​ത്ത് നി​ന്നും ഇ​രു പ​ക്ഷ​വും പി​ന്മാ​റും.

അ​തേ​സ​മ​യം, ഇ​ന്ത്യ അ​തി​ര്‍​ത്തി​യി​ലെ ദോ​ക് ലാ ​മേ​ഖ​ല​യി​ല്‍ ചൈ​ന തു​ര​ങ്ക​പാ​ത നി​ര്‍​മി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും യാ​ത്ര​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം. ഉ​പ​ഗ്ര​ഹ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

Related News