Loading ...

Home International

അര്‍മീനിയ-അസര്‍ബൈജാന്‍ കരാറായി; സംഘര്‍ഷത്തിന്​ അറുതി

യെ​ര​വാ​ന്‍ (അ​ര്‍​മീ​നി​യ): ന​ഗാ​ര്‍​ണോ-​ക​രാ​ബ​ക്​ മേ​ഖ​ല​യെ ചൊ​ല്ലി അ​ര്‍​മീ​നി​യ​യും അ​സ​ര്‍​ബൈ​ജാ​നും ത​മ്മി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്​ അ​ന്ത്യം കു​റി​ച്ച്‌​  ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി. ചൊ​വ്വാ​ഴ്​​ച റ​ഷ്യ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി, മേ​ഖ​ല​യി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം റ​ഷ്യ​ന്‍ സ​മാ​ധാ​ന സേ​ന​യെ നി​യോ​ഗി​ക്കാ​നും ധാ​ര​ണ​യാ​യി. പ്ര​ധാ​ന ന​ഗ​ര​മാ​യ സി​ഷി​യു​ടെ നി​യ​ന്ത്ര​ണം ല​ഭി​ച്ച​തി​ലൂ​ടെ​ ക​രാ​റി​ല്‍ അ​സ​ര്‍​ബൈ​ജാ​നാ​ണ്​ നേ​ട്ട​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ശ​ത്രു​രാ​ജ്യ​ത്തി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യെ​ന്ന്​ ആ​രോ​പി​ച്ച്‌​ അ​ര്‍​മീ​നി​യ​ന്‍ ത​ല​സ്​​ഥാ​ന​മാ​യ യെ​ര​വാ​നി​ല്‍    പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഭ​ര​ണ​സി​രാ​കേ​ന്ദ്രം വ​ള​ഞ്ഞു.

അ​സ​ര്‍​ബൈ​ജാന്റെ  കീ​ഴി​ല്‍​നി​ന്ന്​ അ​ര്‍​മീ​നി​യ കൈ​വ​ശ​പ്പെ​ടു​ത്തി​യ ന​ഗാ​ര്‍​ണോ-​ക​രാ​ബ​ക്കി​​നെ ചൊ​ല്ലി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു. ഇ​തിന്റെ  തു​ട​ര്‍​ച്ച​യാ​യി, ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ര്‍ മു​ത​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ച്ചി​രു​ന്നു. അ​ര്‍​മീ​നി​യ​ന്‍ വം​ശ​ജ​ര്‍​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള ന​ഗാ​ര്‍​ണോ-​ക​രാ​ബ​ക്കി​​നെ അ​ര്‍​മീ​നി​യ​യോ​ട്​ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മേ​ഖ​ല​യി​ലെ വി​മ​ത​സം​ഘ​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​വ​ര്‍​ക്ക്​ അ​ര്‍​മീ​നി​യന്‍ പി​ന്തു​ണയുണ്ട്​.സ്വ​ന്തം സൈ​ന്യ​ത്തിന്റെ  നി​ര്‍​ബ​ന്ധ​പ്ര​കാ​രം ഇ​ഷ്​​ട​മി​ല്ലാ​ത്ത ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യി എ​ന്ന്​ കു​റ്റ​സ​മ്മ​തം ന​ട​ത്തി​​ക്കൊ​ണ്ട്, അ​ര്‍​മീ​നി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നി​കോ​ള്‍ പ​ഷ്​​നി​യ​​ന്‍ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പ്​ പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ജ​ന​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി വ​ള​ഞ്ഞ​ത്.അ​തേ​സ​മ​യം, ക​രാ​ര്‍ വി​ജ​യ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്‌​ അ​സ​ര്‍​ബൈ​ജാ​​ന്‍ ത​ല​സ്​​ഥാ​ന​മാ​യ ബാ​കു​വി​ല്‍ ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ലി​ക​ള്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. ഇ​തൊ​രു ച​രി​ത്ര​പ​ര​മാ​യ മു​ഹൂ​ര്‍​ത്ത​മാ​ണെ​ന്ന്​ അ​സ​ര്‍​ബൈ​ജാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഇ​ല്‍​ഹാം അ​ലി​യേ​വ്​ പ്ര​സ്​​താ​വി​ച്ചു.

Related News