Loading ...

Home Education

സാങ്കേതിക സര്‍വകലാശാലയ്ക്ക് കലാമിന്റെ പേര്

തൊഴിലില്ലായ്മയല്ല ഇന്ത്യയുടെ പ്രശ്നമെന്നും വിദഗ്ധരായ അഭ്യസ്തവിദ്യരുടെ അപര്യാപ്തതയാണ് നമ്മുടെ ശാപമെന്നും പറഞ്ഞ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയ കേരള സാങ്കേതിക സര്‍വകലാശാല ഇനി മുതൽ അദ്ദേഹത്തിന്റെ പേരിലാകും അറിയപ്പെടുക.കേരളാ സാങ്കേതിക സര്‍വകലാശാലയ്ക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ വികസന രംഗത്തെ അതികായനുമായ ശാസ്ത്രജ്ഞന്റെ പേര് നല്‍കിയാണ് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുന്നത്.വളരെയേറെക്കാലം തിരുവനന്തപുരം നഗരത്തില്‍ താമസിച്ച് തുമ്പയിലെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ജോലി നോക്കിയ അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാലയുടെ ആസ്ഥാനവും തിരുവനന്തപുരത്താണ്.

'എ.പി.ജെ.അബ്ദുള്‍ കലാം കേരള സാങ്കേതിക ശാസ്ത്ര സര്‍വകലാശാല' എന്നാകും കേരള സാങ്കേതിക സര്‍വകലാശാല ഇനിമുതല്‍ അറിയപ്പെടുക. സര്‍വകലാശാലയ്ക്ക് കലാമിന്റെ പേര് നല്‍കാനുള്ള ശുപാര്‍ശ ഇന്ന് രാവിലെമുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുകയും സഭ അത് അംഗീകരിക്കുകയും ചെയ്തു.

Related News