Loading ...

Home cinema

സുശാന്ത് സിങ് രജ്പുത്തിന്റെ ദില്‍ ബേച്ചാരയുടെ റെക്കോര്‍ഡ് ഭേദിച്ച്‌ അക്ഷയ് കുമാര്‍ ചിത്രം

സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരയുടെ റെക്കോര്‍ഡ് ഭേദിച്ച്‌ അക്ഷയ് കുമാര്‍ നായകനായ . ഡിസ്നി+ഹോട്സ്റ്റാറില്‍ റിലീസ് ആയി ആദ്യ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രമെന്ന റെക്കോര്‍ഡാണ് ലക്ഷ്മി മറികടന്നത്. നേരത്തേ ഈ റെക്കോര്‍ഡ് ദില്‍ ബേച്ചാരയ്ക്കായിരുന്നു.നവംബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്തത്.

രാഘവ ലോറന്‍സ് നായകനായി സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി. രാഘവ ലോറന്‍സ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് ലക്ഷ്മിയിലെ നായിക.
നേരത്തേ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ലക്ഷ്മി കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ഒടിടി റിലീസ് തീരുമാനിച്ചത്. നേരത്തേ ലക്ഷ്മി ബോംബ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. പേരിലൂടെ ദേവിയെ അപമാനിക്കുന്നു എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പേരിനൊപ്പമുള്ള ബോംബ് എടുത്തു മാറ്റിയത്.

അതേസമയം, മികച്ച ഓപ്പണിങ് ലഭിച്ചെങ്കിലും ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്ഷയ് കുമാറിന്റെ പ്രകടനം ഗംഭീരമാണെങ്കിലും അവതരണരീതിയും കഥയും തിരിച്ചടിയായെന്നാണ് വിമര്‍ശനം. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ മോശം റേറ്റിങ്ങാണ് സിനിമയ്ക്ക് നല്‍കിയത്.ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, തുഷാര്‍ എന്റര്‍ടൈന്‍മെന്റ് ഹൌസ്, ഷമിനാ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related News