Loading ...

Home Kerala

കൊവിഡ്;രക്തദാനം കുറഞ്ഞു, ആശുപത്രികളില്‍ രക്തത്തിന് ക്ഷാമം

തിരുവനന്തപുരം: കൊവിഡ് പകര്‍ച്ചവ്യാധിയെ രോഗത്തെ തുടര്‍ന്നുണ്ടായ സാഹചര്യം ജില്ലയിലെ ആശുപത്രികളില്‍ രക്തത്തിന്റെ കാരണമാകുന്നു.മെഡിക്കല്‍ കോളേജ്, എസ്.എ.ടി, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി), ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് രക്തക്ഷാമം കൊണ്ട് പൊറുതിമുട്ടുന്നത്.കൊവിഡ് രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ സ്വമേധയാ രക്തദാനം നടത്താന്‍ പലരും വിമുഖത കാണിച്ചതാണ് ആശുപത്രികളിലെ രക്തക്ഷാമത്തിന് കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളില്‍ എത്താന്‍ ദാതാക്കള്‍ വിസമ്മതിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. രോഗവ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ രക്തദാന ക്യാമ്ബുകള്‍ പോലും നടക്കുന്നില്ല. കോളേജുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അവിടങ്ങളില്‍ വിദ്യാര്‍ത്ഥി തലത്തിലും രക്തദാന ക്യാമ്ബുകളും നടക്കുന്നില്ല. ഇതും പ്രതിസന്ധിയേറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത് അപൂര്‍വ രക്തഗ്രൂപ്പായ ഒ പോസിറ്റീവിനാണ്. ഇതുകൂടാതെ സര്‍വസാധാരണമായ ഗ്രൂപ്പുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.

ശസ്ത്രക്രിയകള്‍ വൈകുന്നു
രക്തക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികളും ആശങ്കയിലാണ്. രോഗികളുടെ ബന്ധുക്കള്‍ പോലും രക്തം ദാനം ചെയ്യാന്‍ സന്നദ്ധരല്ലാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് മെഡിക്കല്‍ കോളേജിലെ രക്തബാങ്കിലെ ‌ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ശസ്ത്രക്രിയകള്‍ വൈകുന്നതിന് ഇടയാക്കുമെന്നും രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന സ്ഥിതിവിശേഷത്തില്‍ എത്തിക്കുമെന്നും ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നുണ്ട്.

റീജിയണല്‍ കാന്‍സര്‍ സെന്ററിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആര്‍.സി.സിയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയില്‍ നിന്നുള്ള രോഗികളാണ്. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവര്‍ക്ക് രക്തം സ്വീകരിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ട്. മലബാറില്‍ നിന്ന് വരുന്ന രോഗികള്‍ എവിടെ നിന്നാണ് വരുന്നതെന്നോ, കണ്ടെയ്ന്‍മെന്റ് സോണിലോ, ഹോട്ട് സ്പോട്ടുകളിലോ ഉള്‍പ്പെട്ടവരാണോ എന്നൊന്നും അറിയാത്തതിനാല്‍ ഇവര്‍ക്ക് രക്തം സ്വീകരിക്കാന്‍ അനുവാദമില്ല. ആര്‍.സി.സിയിലെ കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യ പ്ളേറ്റ്ലെറ്റുകളാണ്. ഇവയാകട്ടെ അഞ്ച് ദിവസം മാത്രമെ ഷെല്‍ഫില്‍ സൂക്ഷിക്കാനാകൂ. അതിനാല്‍ തന്നെ ആര്‍.സി.സിയിക്ക് ദിവസവും എല്ലാ ഗ്രൂപ്പിലും പെട്ട രക്തം വേണ്ടിവരും.

Related News