Loading ...

Home National

ഇന്ത്യയിൽ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇനി വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴില്‍;ഒടിടി, ഷോപ്പിംഗ് പോര്‍ട്ടലുകള്‍ക്കും ബാധകം

ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ സ്ട്രീം ചെയ്യുന്ന സിനിമകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരും. സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതാണ് ഉത്തരവ്. നിലവില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളും ബാധകമല്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു മേലും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളതുപോലെ സര്‍ക്കാര്‍ നിയന്ത്രണമില്ല. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.

Related News