Loading ...

Home Gulf

യുഎഇയില്‍ വന്‍ നിയമ മാറ്റങ്ങള്‍

യുഎഇയില്‍ വന്‍ നിയമ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ ഭേദഗതി പ്രകാരം പ്രവാസികള്‍ക്ക് സ്വത്തിന്റെ അനന്തരാവകാശം, വിവാഹം എന്നിവ അവരുടെ സ്വന്തം നാട്ടിലെ നിയമ പ്രകാരം നിര്‍വഹിക്കാം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം, മദ്യപാനം എന്നിവ ഉപാധികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിയമ പ്രകാരം ഇനി ശിക്ഷാര്‍ഹമായിരിക്കില്ല.പ്രസിഡന്റ് ശൈഖ് ഖലീഫയാണ് രാജ്യത്ത് വലിയ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം സ്വത്ത് അനന്തരാവകാശികള്‍ക്ക് വീതം വെക്കാം. വിവാഹം, വിവാഹമോചനം എന്നിവക്ക് അത് നിര്‍വഹിക്കപ്പെട്ട രാജ്യത്തെ നിയമം ബാധകമാക്കാം. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപ്രകാരം യുഎഇയില്‍ ഇനി ശിക്ഷാര്‍ഹമായിരിക്കില്ല. à´Žà´¨àµà´¨à´¾à´²àµâ€, മാനസികരോഗികളുമായും പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധത്തിന് വധശിക്ഷ വരെ ലഭിക്കും. ബലംപ്രയോഗിച്ചും സമ്മര്‍ദത്തിലാക്കിയും നിഷ്കളങ്കത മുതലെടുത്തും സംഭവിക്കുന്ന ലൈംഗിക ബന്ധങ്ങളും കുറ്റകരമായിരിക്കും.മദ്യപിക്കാന്‍ അനുവദിച്ച സ്ഥലങ്ങളില്‍ 21 വയസ് പിന്നിട്ടവര്‍ മദ്യപിക്കുന്നതിന് നിയമ നടപടിയുണ്ടാവില്ല. ദുരഭിമാനകൊലകള്‍ക്ക് അഭിമാനം സംരക്ഷിക്കാന്‍ നടത്തിയ കൊലപാതകം എന്ന പരിരക്ഷ ഉണ്ടാവില്ല. അത് കൊലപാതകമായി തന്നെ പരിഗണിക്കപ്പെടും. ആത്മഹത്യാശ്രമത്തിന് ഇനി ശിക്ഷക്ക് പകരം മാനസിക ചികില്‍സയായിരിക്കും രാജ്യത്തെ നിയമം. എന്നാല്‍ ഒരാളെ ആത്മഹത്യക്ക് സഹായിച്ചാല്‍ തടവ് ശിക്ഷ ലഭിക്കും. പൊതുസ്ഥലത്തെ സഭ്യതാ നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ മാത്രമായിരിക്കും ശിക്ഷയെന്നും പുതിയ നിയമഭേദഗതികള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യക്കാരുടെ സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ശിക്ഷാ നിയമത്തിലും മറ്റും മാറ്റം വരുത്തുന്നത്.

Related News