Loading ...

Home National

ഇന്ത്യയിൽ മാര്‍ച്ച്‌​ 31നകം ബാങ്ക്​ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്​ ധനമന്ത്രി

മുംബൈ: ബാങ്ക്​ അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 2021 മാര്‍ച്ച്‌​ 31ന്​ മുമ്ബ്​ പൂര്‍ത്തിയാക്കണമെന്ന്​ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ത്യന്‍ ബാങ്ക്​ അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. അക്കൗണ്ട്​ ഉടമകളുടെ പാന്‍ കാര്‍ഡ്​ വിവരങ്ങളും ശേഖരിക്കണം. ബാങ്കുകളിലെത്തി അക്കൗണ്ട്​ ഉടമകള്‍ ഇടപാടുകള്‍ നടത്തുന്നത്​ പരമാവധി നിരുത്സാഹപ്പെടുത്തണം. ഡിജിറ്റല്‍ യു.പി.എ ഇടപാടുകള്‍ക്കാണ്​ പ്രാധാന്യം നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.
റുപേ കാര്‍ഡിന്​ പ്രാധാന്യം നല്‍കണം. à´¬à´¾à´™àµà´•àµâ€‹ ലയനമുണ്ടുവെന്ന സൂചനകള്‍ നല്‍കി വലിയ ബാങ്കുകളെയാണ്​ രാജ്യം ആഗ്രഹിക്കുന്നതെന്നും ധനമ​ന്ത്രി പറഞ്ഞു.

Related News