Loading ...

Home International

ഗ്രാമീണര്‍ക്ക് നേരെ ക്രൂരത തുടര്‍ന്ന് ഐ.സ് ഭീകരര്‍; 50 പേരെ തലയറുത്തുകൊന്നു

മാപുടോ : മൊസാംബികില്‍ ഗ്രാമീണര്‍ക്ക് നേരെ ക്രൂരത തുടര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. 50 ഓളം ഗ്രാമീണരെ തലയറുത്തു കൊന്നു. മൊസാംബികിലെ നന്‍ജബാ ഗ്രാമത്തില്‍ വെളളിയാഴ്ചയായിരുന്നു സംഭവം.രാത്രി ഗ്രാമത്തിലെ വീടുകളിലേക്ക് അതിക്രമിച്ച്‌ കയറിയ ഭീകരര്‍ ആളുകളെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. ശേഷം ഇവരുടെ വീടുകള്‍ക്ക് തീവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നന്‍ജബയ്ക്ക് സമീപത്തെ ഫൂട് ബോള്‍ മൈതാനത്ത് എത്തിച്ചാണ് 50 പേരെയും കൊലപ്പെടുത്തിയത്. ശേഷം മൃതദേഹങ്ങള്‍ മൈതാനത്ത് തന്നെ സംസ്‌കരിച്ചു. അല്ലാഹു അക്ബര്‍ മുഴക്കിയായിരുന്നു കഴുത്തറുത്തതെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. അതേസമയം നന്‍ജബയ്ക്ക് പുറമേ മറ്റൊരു ഗ്രാമത്തില്‍ കൂടി സമാന സംഭവം നടന്നതായാണ് വിവരം.2017 മുതല്‍ മൊസാംബികില്‍ കാബോ ദെല്‍ഗാഡോ പ്രവിശ്യയില്‍ ഭീകരരുടെ ക്രൂരത തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് വെള്ളിയാഴ്ച ഉണ്ടായെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇസ്ലാമിക ഭീകരര്‍ തുടരുന്ന ആക്രമണങ്ങളില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും, നാല് ലക്ഷത്തിലധികം പേര്‍ക്ക് കിടപ്പാടം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഭീകര സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് ആഫ്രിക്കയിലെ കാബോ ദെല്‍ഗാഡോ പ്രവിശ്യ. പ്രദേശത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലെടുത്താണ് ഭീകര സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.

Related News