Loading ...

Home International

ഐ എസ് ഭീകരാക്രമണം: ബഗ്ദാദില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: à´¬à´—്ദാദില്‍ ഐ എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രൈബല്‍ ഹാഷ്ഡ് സേനയിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാനെത്തിയ ആറ് പ്രദേശവാസികളും ആണ് കൊല്ലപ്പെട്ടത്. നാല് വാഹനങ്ങളിലായി സംഭവ സ്ഥലത്തെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.ബഗ്ദാദ് വിമാനത്താവളത്തിന് സമീപം മോണിറ്ററിംഗ് ടവറിലാണ് ഐഎസ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ച ട്രൈബല്‍ ഹാഷ്ഡ് സേനയ്ക്ക് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റ എട്ടുപേരെ സെന്‍ട്രല്‍ ബഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഐഎസില്‍ നിന്നുള്ള പ്രതികരണം ഉണ്ടായിട്ടില്ല.

Related News