Loading ...

Home USA

സമ്പൂര്‍ണ്ണ നയം മാറ്റവുമായി ബൈഡന്‍; ലോകാരോഗ്യ സംഘടനയിലേക്ക് മടങ്ങിയെത്തും

വാഷിംഗ്ടണ്‍: ട്രംപിന്റെ നയങ്ങളെ മാറ്റിമറിക്കാന്‍ തയ്യാറായി ജോ ബൈഡന്‍. ബൈഡന്‍ അധികാരമേറ്റാലുടന്‍ വരുന്ന മാറ്റങ്ങളെ സംബന്ധിച്ച്‌ വൈറ്റ്ഹൗസ് വൃത്തങ്ങളാണ് സൂചന നല്കിയത്. കൊറോണ നയങ്ങളെ സമൂലമായി പുന:പ്പരിശോധിക്കുമെന്ന് പ്രചാരണ സമയത്തുതന്നെ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥാനമേറ്റാലുടന്‍ രണ്ട് കാര്യങ്ങളാണ് സുപ്രധാന എക്‌സിക്യൂട്ടീവ് തീരുമാനങ്ങളായി ബൈഡന്‍ ഒപ്പുവെയ്ക്കുക എന്നാണറിവ്.പ്രധാനമായും ചൈനയ്‌ക്കെതിരെയുള്ള നയത്തിന്റെ പേരില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുണ്ടായ പിന്മാറ്റമാണ് ആദ്യം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒപ്പം പരിസ്ഥിതി വിഷയത്തില്‍ പാരീസ് ഉടമ്ബടിയില്‍ അമേരിക്ക ഒപ്പുവെയ്ക്കും. വ്യവസായങ്ങളെ നിയന്ത്രിക്കേണ്ടിവരും എന്ന ന്യായം പറഞ്ഞാണ് ട്രംപ് പാരീസ് പരിസ്ഥിതി ഉടമ്ബടിയില്‍ നിന്നും പിന്മാറിയത്. à´‡à´¤à´¿à´¨àµŠà´ªàµà´ªà´‚ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വീണ്ടും യാത്രാനുമതിയും വിസയും അനുവദിക്കുമെന്നുമാണ് ഡെമോക്രാറ്റുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ അഫ്ഗാന്‍ നയം കടുപ്പിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. താലിബാനുമായുള്ള സമാധാനക്കരാറിന്റെ പേരില്‍ സൈന്യത്തെ പിന്‍വലിച്ചത് അഫ്ഗാനില്‍ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഡെമോക്രാറ്റുകള്‍ക്കുളളത്.ബൈഡനും ട്രംപും പരസ്പ്പരം ഏറ്റുമുട്ടിയിരുന്നത് ഭരണരംഗത്തെ സമ്മര്‍ദ്ദങ്ങളുടെ പേരിലായിരുന്നു. നിരവധി ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങളില്‍ പതിഷേധിച്ച്‌ ജോലി ഉപേക്ഷിച്ചിരുന്നു. നൂറിലേറെ ജീവനക്കാര്‍ ഭരണരംഗത്ത് നിന്നും വിട്ടുനിന്ന നടപടികളും പുന:പ്പരിശോധിക്കുമെന്നാണ് സൂചന.

Related News