Loading ...

Home sports

IPL 2020: ഈ സീസണില്‍ എസ്‌ആര്‍എച്ചിന്റെ കണ്ടെത്തലാണ് അവന്‍, പ്രകടനം ഞെട്ടിച്ചെന്ന് വാര്‍ണര്‍!!

ദുബായ്: ഡല്‍ഹിയോട് തോറ്റെങ്കിലും ടീമില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങളുണ്ടെന്ന് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. എസ്‌ആര്‍എച്ചില്‍ ഏറ്റവും പോസിറ്റീവായ കാര്യം നടരാജനാണ്. ഈ സീസണില്‍ ഗംഭീര പ്രകടനമാണ് നടരാജന്‍ കാഴ്ച്ചവെച്ചതെന്നും വാര്‍ണര്‍ വ്യക്തമാക്കി. അതേസമയം 16 വിക്കറ്റുകളുമായി തകര്‍പ്പന്‍ പ്രകടനം തന്നെ നടരാജന്‍ ഐപിഎല്ലില്‍ നടത്തിയത്. ഐപിഎല്ലിന്റെ തുടക്കത്തില്‍ ഞങ്ങള്‍ എവിടെയുമെത്തില്ലെന്നാണ് എല്ലാവരും പ്രവചിച്ചത്. എന്നാല്‍ ടീം എല്ലാവരെയും ഞെട്ടിച്ച്‌ പ്ലേഓഫിലെത്തിയെന്നും വാര്‍ണര്‍ പറഞ്ഞു. പ്ലേഓഫില്‍ കളിച്ച മറ്റ് മൂന്ന് ടീമുകള്‍ക്കാണ് എല്ലാവരും പ്രാധാന്യം നല്‍കിയിരുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി. ടൂര്‍ണമെന്റിലെ മൂന്ന് ടീമുകളെ കുറിച്ചായിരുന്നു എല്ലാവരും പഞ്ഞിരുന്നത്. മുംബൈയും ഡല്‍ഹിയും ബാംഗ്ലൂരും കിരീടം നേടാന്‍ സാധ്യതയുള്ളവരാണെന്നും അവര്‍ പറഞ്ഞിരുന്നു. തീര്‍ച്ചയായും മുംബൈ ഗംഭീര ടീമാണ്. ഫൈനലിലെത്താനായി അവര്‍ ഗംഭീര പ്രകടനം തന്നെയാണ് നടത്തിയത്. ഡല്‍ഹിയും ആര്‍സിബിയും നന്നായി തന്നെ കളിച്ചിരുന്നു. ഇവര്‍ക്കൊപ്പം നിന്ന് ഇവിടെ വരെ എത്തിയതില്‍ എനിക്ക് അഭിമാനമുണ്ട്. ടീമില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങളുണ്ട്. അതിലൊന്നാണ് നടരാജന്‍. ഈ ഐപിഎല്ലിന്റെ കണ്ടെത്തലുകളിലൊന്നാണ് താരമെന്നും വാര്‍ണര്‍ പറഞ്ഞു. ഞെട്ടിച്ച്‌ കളഞ്ഞ പ്രകടനമായിരുന്നു നടരാജന്‍ നടത്തിയത്. റാഷിദിനെ പിന്നെ പറയുന്നില്ല. അദ്ദേഹം എപ്പോഴും സൂപ്പറാണ്. മൂന്നാം നമ്ബറില്‍ മനീഷ് പാണ്ഡെ കളിച്ച ഇന്നിംഗ്‌സുകള്‍ ടീമിന്റെ മറ്റൊരു കരുത്താണ്. ഓള്‍ റൗണ്ടായി നോക്കുമ്ബോള്‍ ടീമിന് പല നല്ല പ്രകടനങ്ങളും പറയാനുണ്ട്. തീര്‍ച്ചയായും ഈ അവസരത്തില്‍ ആരാധകര്‍ക്കാണ് നന്ദി പറയുന്നത്. അതേസമയം ഡല്‍ഹിക്കെതിരെ ടീമിന്റെ പ്രകടനത്തില്‍ ധാരാളം പാളിച്ചകളുണ്ടായിരുന്നു. ക്യാച്ചുകള്‍ എടുത്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് മത്സരം ജയിക്കാനാവില്ല. അടുത്ത തവണ ടീം ഗംഭീര തിരിച്ചുവരവ് നടത്തും. ക്യാച്ചുകള്‍ കൈവിട്ടതാണ് മത്സരത്തിലെ തോല്‍വിക്ക് കാരണമെന്നും വാര്‍ണര്‍ പറഞ്ഞു. അതേസമയം സീസണില്‍ പരിക്കും ടീമിനെ അലട്ടിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, വിജയ് ശങ്കര്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് കളിക്കാനാവാതെ പിന്‍മാറിയിരുന്നു. ഈ മാച്ച്‌ വിന്നര്‍മാര്‍ ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. അത് തോല്‍വിക്ക് കാരണമായി പറയുന്നു. പക്ഷേ അവര്‍ ടീമിന്റെ സുപ്രധാന താരങ്ങളായിരുന്നു. പക്ഷേ ഇപ്പോഴുള്ള താരങ്ങളും അവരുടെ റോള്‍ നല്ല രീതിയില്‍ തന്നെ നിര്‍വഹിച്ചതാണ്. ആരാധകര്‍ ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും നിലകൊള്ളുന്നു. ഹൈദരാബാദ് ഞങ്ങളുടെ രണ്ടാമത്തെ വീടാണ്. തീര്‍ച്ചയായും അടുത്ത വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ കളിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ മെച്ചപ്പെട്ട പ്രകടനം നടത്താമെന്ന് കരുതുന്നതായും വാര്‍ണര്‍ പറഞ്ഞു.

Related News