Loading ...

Home USA

'ഡെമോക്രാറ്റുകളുടെ ആഹ്ലാദ നൃത്തം, തോക്കുകളുമായി റിപ്പബ്ലിക്കുകളുടെ പ്രകടനം'; യു.എസില്‍ ഇരുകൂട്ടര്‍ക്കും വിജയാഘോഷം

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം ഉറപ്പിച്ചതോടെ തെരുവുകളില്‍ ആഘോഷം. ഫിലാഡല്‍ഫിയയില്‍ ബൈഡന്‍ അനുകൂലികളുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളില്‍ നൃത്തം ചവിട്ടി അവര്‍ ആഹ്ലാദം പങ്കുവെച്ചു.തെരഞ്ഞെടുപ്പ്​ പ്രചരണത്തി​െന്‍റ വേഷങ്ങളും പ്ലക്കാര്‍ഡുകളുമേന്തിയും സംഗീത ഉപകരണങ്ങള്‍ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു.അതേസമയം, ഡെട്രോയിറ്റില്‍ വോ​ട്ടെണ്ണല്‍ കേന്ദ്രത്തിന്​ പുറത്ത്​ ഡോണള്‍ഡ്​ ട്രംപ്​ അനുകൂലികള്‍ 'തോക്കുകളേന്തി' വിജയ പ്രഖ്യാപനവുമായി തെരുവുകളിലിറങ്ങി. നൂറോളം പേരാണ്​ വോ​ട്ടെണ്ണല്‍ കേന്ദ്രത്തിന്​ പുറത്ത്​ തടിച്ചുകൂടിയത്​.​ട്രംപിന്​ വിജയ സാധ്യതയില്ലെങ്കിലും അനുകൂലികള്‍ പ്രകടനവുമായി തെരുവുകളിലിറങ്ങുകയായിരുന്നു.വോ​​ട്ടെണ്ണല്‍ പൂര്‍ത്തിയായില്ലെങ്കിലും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും വിജയ അവകാശ വാദവുമായി രംഗത്തെത്തി. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ബൈഡന്‍ വിജയം ഉറപ്പിച്ചതോടെ ബൈഡന്​ പ്രസിഡന്‍റ്​ സ്​ഥാനം ഉറപ്പായി. എന്നാല്‍ ​ഡെമോക്രാറ്റിക്കുകള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയതായാണ്​ ട്രംപി​െന്‍റയും അനുകൂലികളുടെയും വാദം. ബൈഡന്​ 264 ഇലക്​ടറല്‍ വോട്ടുകളും ട്രംപിന്​ 214 വോട്ടുകളുമാണ്​ ഇതുവരെ ലഭിച്ചത്​. 270 വോട്ടുകള്‍ നേടിയാല്‍ പ്രസിഡന്‍റ്​ പദവിയി​െലത്തും.

Related News