Loading ...

Home International

ലീഡ്​ ഉയര്‍ത്തി ബൈഡന്‍; ജോര്‍ജിയയില്‍ 7,000 വോട്ടി​ന്​ മുന്നില്‍

വാഷിങ്​ടണ്‍: യു.എസ്​ തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരു​േമ്ബാഴും ജോര്‍ജിയയില്‍ ലീഡ്​ ഉയര്‍ത്തി ​ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍. 16 ഇലക്​ടറല്‍ സീറ്റുകളുള്ള നിര്‍ണായക സംസ്ഥാനമായ ഇവിടെ ബൈഡന്‍െറ ലീഡ്​ 7248 വോട്ടുകളുടേതാണ്​. 99 ശതമാനം വോ​ട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ജോര്‍ജിയയില്‍ വീണ്ടും വോ​ട്ടെണ്ണുമെന്ന​ റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​.
വോ​ട്ടെണ്ണല്‍ തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 270 എന്ന മാജിക്​ നമ്ബര്‍ തികക്കാന്‍ ബൈഡന്​ സാധിച്ചിട്ടില്ല. ജോര്‍ജിയക്ക്​ പുറമെ പെന്‍സല്‍വേനിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ വോ​ട്ടെണ്ണല്‍ നീണ്ടുപോകുന്നതാണ്​ ബൈഡ​െന്‍റ പ്രസിഡന്‍റ്​ പദവിയിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നത്​. കോവിഡ്​ പശ്ചാത്തലത്തില്‍ മെയില്‍ ബാലറ്റ്​ വോട്ടുകളുടെ എണ്ണം കൂടിയതാണ്​ വോ​ട്ടെണ്ണല്‍ വൈകാന്‍ കാരണം. ഇത്തവണ റെക്കോഡ്​ വോട്ടിങ്​ ശതമാനവും രേഖപ്പെടുത്തിയിരുന്നു. നിലവിലെ കണക്കനുസരിച്ച്‌​ ബൈഡന്‍ 264 ഇലക്​ടറല്‍ വോട്ടുകളും ഡോണള്‍ഡ്​ ട്രംപ്​ 214 ഇലക്​ടറല്‍ വോട്ടുകളും നേടി. ആറു വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്​ പ്രസിഡന്‍റ്​ പദത്തിലെത്താനാകും. അതേസമയം വോ​ട്ടെണ്ണല്‍ വൈകുന്നത്​ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നതിനാലാണെന്ന ആരോപണം ഉയര്‍ത്തി ട്രംപും മുന്നോട്ടുവന്നിരുന്നു. ​േവാ​ട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാണ്​ ട്രംപി​െന്‍റ ആവശ്യം. നേരിയ ഭൂരിപക്ഷത്തോടെ ബൈഡന്‍ വിജയിച്ച സംസ്ഥാനങ്ങളില്‍ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവും ട്രംപ്​ ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ കൃത്രിമം കാട്ടിയെന്ന്​ ചൂണ്ടിക്കാട്ടി ട്രംപ്​ കോടതി കയറുകയും ചെയ്​തു. കഴിഞ്ഞ തവണ ട്രംപ്​ പിടിച്ചെടുത്ത സംസ്​ഥാനങ്ങള്‍ ഇത്തവണ ​ബൈഡന്​ അനുകൂലമായി വോട്ട്​ രേഖ​െപ്പടുത്തുകയായിരുന്നു. വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍പെന്‍സല്‍വേനിയ
പെന്‍സല്‍വേനിയയില്‍ 96 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ 27,130 വോട്ടുകള്‍ക്കാണ്​ ബൈഡന്‍ ലീഡ്​്​ ചെയ്യുന്നു​. വോ​​ട്ടെണ്ണല്‍ പുരോഗമിക്കുന്ന ഇവിടെനിന്ന്​​ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങളായ അല്‍ ജസീറയും ദ ഗാര്‍ഡിയനും റിപ്പോര്‍ട്ട്​ ചെയ്യുന്നു. അതിനാല്‍ തന്നെ പെന്‍സല്‍വേനിയയിലെ തെരഞ്ഞെടുപ്പ്​ ഫലം ഇനിയും വരാന്‍ വൈകുമെന്നാണ്​ വിവരം. 20 ഇലക്​ടറല്‍ വോട്ടുകളുള്ള സംസ്​ഥാനമാണ്​ പെന്‍സല്‍വാനിയ. ഇവിടെ ബൈഡന്‍ വിജയിച്ചാല്‍ നിഷ്​പ്രയാസം പ്രസിഡന്‍റ്​ പദത്തിലെത്താം. അരിസോണ97 ശതമാനം വോ​ട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ അരി​േസാണയില്‍ ബൈഡന്‍ 29,861 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്​. ഇതോടെ ബൈഡനെ അരിസോണയില്‍ ട്രംപ്​ മറികടക്കാനുള്ള സാധ്യതയും തള്ളികളഞ്ഞു. നെവാഡനെവാഡയില്‍ ബൈഡന്‍ ലീഡ്​ 22,657 ആക്കി ഉയര്‍ത്തി. ഇവിടെ 93 ശതമാനം ​േവാട്ടുകളും എണ്ണിക്കഴിഞ്ഞു. നെവാഡയില്‍ ഇനി ട്രംപിന്​ തിരിച്ച്‌​ വരാന്‍ കഴിയില്ലെന്നാണ്​ വിലയിരുത്തല്‍. ഇനി എണ്ണാനുള്ള വോട്ടുകള്‍ ബൈഡന്​ അനുകൂലമാവുമെന്നാണ്​ രാഷ്​ട്രീയവിദഗ്​ധരും പറയുന്നത്​.

Related News