Loading ...

Home Kerala

കേരളത്തിൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ല്‍; വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് 19 സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ എ​ട്ട്, 10, 14 തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 16-നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

ഡി​സം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും 10ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 14ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് ന​ട​ക്കും. à´°à´¾â€‹à´µà´¿â€‹à´²àµ† എ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ര്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്തു​വ​രു​മെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ 25ന് ​മു​ന്‍​പാ​യി പു​തി​യ ഭ​ര​ണ​സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ല്‍​ക്ക​ണം. ന​വം​ബ​ര്‍ 19 വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. ന​വം​ബ​ര്‍ 23 ആ​ണ് പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ണെ​ന്ന് ഡി​ജി​പി ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളു​മാ​യി ക​മ്മീ​ഷ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ​വോ​ട്ട​ര്‍​പ​ട്ടി​ക ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് 2.72 കോ​ടി വോ​ട്ട​ര്‍​മാ​രു​ണ്ട്. ഇ​തി​ല്‍ 1.29 കോ​ടി പു​രു​ഷ​ന്മാ​രും 1.41 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. 282 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ണ്ട്.

പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 27 മു​ത​ല്‍ നാ​ല് ദി​വ​സം കൂ​ടി അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. ഇ​വ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ന​വം​ബ​ര്‍ 10ന് ​പു​തു​ക്കി​യ വോ​ട്ട​ര്‍ പ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ബ്രേ​ക്ക് ദ ​ചെ​യി​ന്‍ പോ​ളി​സി ന​ട​പ്പി​ലാ​ക്കും.

941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 151 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍, 86 മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍, ആ​റ് കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മൂ​ന്ന് ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Related News