Loading ...

Home Australia/NZ

ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ കൊവിഡ് സാഹചര്യത്തില്‍ നിന്ന് രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത വീണ്ടെടുക്കുന്നത് സംബന്ധിച്ച്‌ ചടങ്ങില്‍ അവര്‍ എടുത്ത് പറഞ്ഞു

വീണ്ടും ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ അത് പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും' പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം ആര്‍ഡന്‍ പറഞ്ഞു. നവംബര്‍ 25 ന് പാര്‍ലമെന്റ് തുറക്കും.ജസീന്ത ആര്‍ഡന്‍ സര്‍ക്കാറില്‍ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണനുമുണ്ട്. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. ന്യൂസിലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയാണ് പ്രിയങ്ക.

ന്യൂസിലന്‍ഡില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ 20 അംഗ മന്ത്രിസഭയില്‍ ഗോത്ര വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉപപ്രധാനമന്ത്രിയായി ഗേ വിഭാഗത്തില്‍പ്പെട്ട ഗ്രാന്‍ഡ് റോബേര്‍ട്ട്‌സ് ചരിത്രത്തില്‍ ഇടം നേടിതനിച്ച്‌ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച്‌ ന്യൂസിലന്‍ഡില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്.എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.കോവിഡ് പ്രതിരോധത്തില്‍ കാട്ടിയ മികവ് ജസീന്തയുടെ വിജയം എളുപ്പമാക്കി.

Related News