Loading ...

Home International

റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിൻ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മോസ്‌കോ:റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ 2021ല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപോര്‍ട്ടുകള്‍. 68കാരനായ പുടിന് നിലവില്‍ കാലുകള്‍ ചലിപ്പിക്കുന്നതിനും കൈവിരല്‍ മടക്കുന്നതിനും പ്രയാസമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പേനയുള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിക്കുമ്ബോള്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗം കണ്ടെത്തിയത് എന്നും റിപോര്‍ട്ടുകളുണ്ട്.

ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ കുടുംബത്തില്‍ നിന്നും അദ്ദേഹത്തിന് സമ്മര്‍ദ്ദം. അടുത്തവര്‍ഷം ആദ്യം തന്നെ പ്രസിഡന്റ് പദവി ഒഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദ സണ്ണിനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്.

രണ്ട് ദശാബ്ദമായി തുടര്‍ച്ചയായി റഷ്യയുടെ ഭരണാധികാരിയാണ് പുടിന്‍. ഈയടുത്ത് 2036വരെ പുടിനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിയും അദ്ദേഹം കൊണ്ടുവന്നിരുന്നു. ഇതില്‍ സ്വവര്‍ഗ വിവാഹം വിലക്കുകയും ചെയ്തിരുന്നു.

Related News