Loading ...

Home sports

ബൂം..,ബൂം..,ബുംറ; ഇന്ത്യയുടെ വജ്രായുധം, ഐപിഎല്ലില്‍ റെക്കോര്‍ഡ്

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. പ്ലേ ഓഫ് ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് മുംബെെ ഇന്ത്യന്‍സ് താരം ജസ്‌പ്രീത് ബുംറ à´ˆ നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഇതോടെ à´ˆ സീസണിലെ ബുംറയുടെ ആകെ വിക്കറ്റുകള്‍ 27 ആയി. à´ˆ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ബുംറയാണ്. ഡല്‍ഹിയുടെ കഗിസോ റബാദയാണ് 25 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത്.  ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ 2017 ഐപിഎല്‍ സീസണില്‍ സണ്‍റെെസേഴ്‌സ് ഹെെദരബാദിന് വേണ്ടി 26 വിക്കറ്റുകള്‍ നേടിയിരുന്നു. à´ˆ റെക്കോര്‍ഡാണ് ബുംറ ഇന്നലെ മറികടന്നത്. 2013 ല്‍ ഹര്‍ഭജന്‍ സിങ് 23 വിക്കറ്റും 2017 ല്‍ ജയദേവ് ഉനദ്‌കട്ട് 24 വിക്കറ്റും നേടിയിരുന്നു. à´ˆ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ടോപ്പ് ത്രീയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍ ബുംറയാണ്. 6.71 ആണ് അദ്ദേഹത്തിന്റെ ബൗളിങ് ഇക്കോണമി. 14 ഇന്നിങ്‌സുകളിലായി 56 ഓവര്‍ ബൗള്‍ ചെയ്ത ബുംറ 376 റണ്‍സിനാണ് 27 വിക്കറ്റുകള്‍ നേടിയത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്‌ഡനുള്‍പ്പെടെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫെെനലില്‍ മുംബെെയുടെ തുറുപ്പുചീട്ട് ബുംറ തന്നെയായിരിക്കും. ബുംറ മികച്ച ഫോമില്‍ പന്തെറിയുമ്ബോള്‍ അത് ഇന്ത്യയ്‌ക്കും ആശ്വാസമാണ്. ഐപിഎല്ലിനു പിന്നാലെ ഓസീസ് പര്യടനത്തിനു തയ്യാറായിരിക്കുന്ന ഇന്ത്യ ബുംറയുടെ കരുത്തിലാണ് വിശ്വസമര്‍പ്പിക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും വിക്കറ്റ് വീഴ്‌ത്തുന്നതിലെ മിടുക്കും ബുംറയെ ഇന്ത്യയുടെ വജ്രായുധമാക്കുന്നു.

Related News