Loading ...

Home USA

ഒബാമയുടെ റെക്കോഡ്​ തകര്‍ത്ത്​ ബൈഡന്‍

വാഷിങ്ടണ്‍: à´¡à´®àµ‹à´•àµà´°à´¾à´±àµà´±à´¿à´•àµâ€Œ സ്ഥാനാര്‍ഥി ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് എന്ന വിശേഷണത്തിന് അര്‍ഹനാകുമെന്നു ഫോക്സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ജോ ബൈഡന് ഇപ്പോള്‍ 72 ദശ ലക്ഷം പോപ്പുലര്‍ വോട്ടുകളാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ബരാക്ക് ഒബാമയുടെ റെക്കാര്‍ഡിനെ മറികടക്കുന്നതാണ് ജോ ബൈഡന്‍ നേടിയ വോട്ടുകളെന്ന് അസ്സോസിയേറ്റ് പ്രസ്സിന്റെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഫോക്സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
6,94,98,516 പോപ്പുലര്‍ വോട്ടുകളായിരുന്നു 2008-ലെ തിരഞ്ഞെടുപ്പില്‍ ബരാക്ക് ഒബാമ നേടിയത്. à´…മേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി വര്‍ധിച്ചിരുന്നു. ഇതായിരിക്കാം ജോ ബൈഡന്റെ വോട്ടില്‍ പ്രതിഫലിച്ചതെന്നാണ് ഫോക്സ് ന്യൂസിന്റെ വിലയിരുത്തല്‍. നിലവില്‍ റിപ്പബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപിനേക്കാള്‍ 27 ലക്ഷം വോട്ടുകള്‍ക്ക് മുന്നിലാണ് ജോ ബൈഡന്‍.
പെന്‍സില്‍വാനിയ, ജോര്‍ജിയ, നെവാഡ എന്നിവയുള്‍പ്പെടെ നിരവധി നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ തുടരുകയാണ്. ജോ ബൈഡന് 264 ഇലക്‌ട്‌റല്‍ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നേരിയ ലീഡുള്ള നെവാഡയില്‍ വിജയിക്കുകയാണെങ്കില്‍ ജോ ബൈഡന്റെ വിജയ സാധ്യത വര്‍ധിക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 49.3 ശതമാനം വോട്ടുകളാണ് നെവാഡയില്‍ ബൈഡന് ലഭിച്ചിരിയ്ക്കുന്നത്. ബൈഡന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു 48.7% വോട്ടുകളാണ് ഡൊണാള്‍ഡ് ട്രംപിന് നെവാഡയില്‍ ലഭിച്ചത്.
ഇത് അസാധാരണമായ ഒരു തിരഞ്ഞെടുപ്പാണെന്നും നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണു ഉണ്ടായിരിക്കുന്നതെന്നും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും മുമ്ബുണ്ടായിരുന്നതിനേക്കാള്‍ വലിയ വോട്ട് ലഭിക്കുമെന്നും പെന്‍‌സില്‍‌വാനിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ റോജേഴ്സ് സ്മിത്ത് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

Related News