Loading ...

Home Education

മെഡിക്കല്‍ പ്രവേശനം: നീറ്റ്‌ ഫലം ഇന്നു 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം

തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷം കേരളത്തിലെ എം.ബി.ബി.എസ്‌, ബി.ഡി.എസ്‌, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേക്കും അഗ്രികള്‍ച്ചര്‍, ഫോറസ്‌ട്രി, വെറ്ററിനറി, ഫിഷറീസ്‌ എന്നീ അനുബന്ധ കോഴ്‌സുകളിലേക്കു റാങ്ക്‌ ലിസ്‌റ്റുകള്‍ തയാറാക്കുന്നതിനായി വിദ്യാര്‍ഥികള്‍ നീറ്റ്‌ (യു.ജി)-2020 ഫലം പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക്‌ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണി വരെ നീട്ടി.
നിശ്‌ചിത സമയത്തിനകം നീറ്റ്‌ പരീക്ഷാ ഫലം പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ക്ക്‌ ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത അപേക്ഷകരെ 2020-ലെ മെഡിക്കല്‍ കോഴ്‌സുകളിലേക്കും അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള റാങ്ക്‌ പട്ടികകളില്‍ ഉള്‍പ്പെടുത്തുന്നതല്ല. മേല്‍പ്പറഞ്ഞ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ്‌ പരീക്ഷാ ഫലം സമര്‍പ്പാന്‍ ഇനിയൊരവസരം അനുവദിക്കില്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല.

Related News