Loading ...

Home National

എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽക്കാലിക à´…ന്ത്യം. à´Ž.ഐ.à´Ž.à´¡à´¿.à´Žà´‚.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. à´—വർണർ സി. വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കെടുത്തു. മുഖ്യമന്ത്രിക്കു പിന്നാലെ മറ്റു മന്ത്രിമാർ ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വൈകീട്ട് 4.30ഒാടെയാണ് à´¸à´¤àµà´¯à´ªàµà´°à´¤à´¿à´œàµà´žà´¾ ചടങ്ങ് തുടങ്ങിയത്. പ്രധാന ശശികല പക്ഷ നേതാക്കളെല്ലാം ചടങ്ങിനെത്തി. കൂവത്തൂരിലെ റിസോർട്ടിൽ നിന്നും à´Žà´‚.എൽ.എമാരെ ബസിൽ സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിച്ചിരുന്നു.

നേരത്തേ എടപ്പാടി പളനിസാമിയെ à´®à´¨àµà´¤àµà´°à´¿à´¸à´­ രൂപീകരിക്കാൻ ഗവർണർ à´•àµà´·à´£à´¿à´šàµà´šà´¿à´°àµà´¨àµà´¨àµ. 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് à´—വര്‍ണര്‍ പളനിസാമിയോട് ആവശ്യപ്പെട്ടത്. 124 à´Žà´‚.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് കഴിഞ്ഞ ദിവസം പളനിസാമി ഗവർണർക്ക് കൈമാറിയിരുന്നു. രണ്ടു മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികലയെ പിന്തുണക്കുന്നവർ à´†à´¹àµà´²à´¾à´¦ പ്രകടനം തുടങ്ങി.

Related News