Loading ...

Home USA

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ;ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. തപാല്‍ വോട്ടുകളിലുണ്ടായ ഗണ്യമായ വര്‍ധനയാണ് വോട്ടെണ്ണല്‍ വൈകുന്നതിനുള്ള പ്രധാന കാരണം. ബിബിസി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകള്‍ തന്നെ വേണ്ടിവരുമെന്നാണ്. ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും ട്രംപ് മുന്നില്‍. മിഷിഗണ്‍, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ബൈഡന്‍ മുന്നിലുള്ളത്.ഇതിനിടെ ട്രംപ് സ്വയം ജയം പ്രഖ്യാപിച്ച്‌ ആഘോഷത്തിന് ആഹ്വാനം നല്‍കി. à´¸àµà´µà´¿à´‚ഗ് സ്റ്റേറ്റുകളിലൊന്നായ മിഷിഗണില്‍ ബൈഡന് മുന്‍തൂക്കമെന്ന് ഫലസൂചനകള്‍. 1959ല്‍ നിലവില്‍ വന്ന സംസ്ഥാനം രണ്ട് തവണ മാത്രമാണ് റിപ്ലബ്ബിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിട്ടുള്ളത്. അതേസമയം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണല്‍ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളടക്കം ഇനിയും എണ്ണി തീരേണ്ടതുണ്ട്. ഇതിനിടയിലാണ് ട്രംപിന്റെ അമിതാത്മവിശ്വാസം.പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണുരുതെന്നാണ് ട്രംപിന്റെ ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകമാകും പെന്‍സില്‍വേനിയ, മിഷിഗണ്‍, വിസ്കോണ്‍സിന്‍ ഇവയില്‍ ഉള്‍പ്പെടും. ജോ ബൈഡന്‍ 238; ഡൊണാള്‍ഡ് ട്രംപ് 213 ഇലക്‌ട്രല്‍ കോളേജ് വോട്ടില്‍ നിലവില്‍ ബൈഡന്‍ മുന്നില്‍ ട്രംപിന് 295 ഇലക്‌ട്രല്‍ വോട്ടുകള്‍ വരെ കിട്ടിയേക്കുംജയിക്കാന്‍ വേണ്ടത് 270 ഇലക്‌ട്രല്‍ വോട്ടുകള്‍.

Related News