Loading ...

Home Gulf

സൗദി 70 വര്‍ഷത്തോളം പഴക്കമുള്ള തൊഴില്‍നിയമങ്ങള്‍ മാറ്റിയെഴുതുന്നു

റിയാദ്: ചരിത്രത്തിലെ 70 വര്‍ഷത്തോളം പഴക്കമുള്ള തൊഴില്‍നിയമങ്ങള്‍ നിയമം സൗദി മാറ്റിയെഴുതുന്നു.
സൗദിയിലെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച്‌ 14 മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പുതിയ നിയമമനുസരിച്ച്‌ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലിചെയ്യാനാകും.
ഒരു തൊഴിലാളിക്ക് തന്റെ കോണ്‍ട്രാക്‌ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയില്‍ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും തൊഴിലുടമയായ സ്പോണ്‍സറുടെ അനുമതി വേണമെന്നില്ല എന്നതും പുതിയ പരിഷ്‌ക്കരണത്തില്‍ ഉണ്ട്. à´¨à´¿à´²à´µà´¿à´²àµâ€ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് സൗദി അറേബ്യയില്‍നിന്നു തിരികെ പോകാനോ തിരിച്ചെത്താനോ സാധ്യമല്ല.

Related News