Loading ...

Home National

എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനങ്ങള്‍ക്ക്​ ഭീഷണി; സുരക്ഷ ശക്​തമാക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനങ്ങള്‍ക്ക്​ സുരക്ഷാ ഭീഷണി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്ന്​ വ്യാഴാഴ്​ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങള്‍ക്കാണ്​ സുരക്ഷാഭീഷണിയുണ്ടായത്​. വിമാനത്താവളഅധികൃതര്‍ക്കാണ്​ ഭീഷണി കോള്‍ ലഭിച്ചത്​.ഖാലിസ്​താന്‍ കമാന്‍ഡോ ഫോഴ്​സ്​ എന്ന സംഘടനയില്‍ നിന്നാണ്​ ഭീഷണിയുണ്ടായ​തെന്നാണ്​ റിപ്പോര്‍ട്ട്​. ലണ്ടനില്‍ വിമാനം ഇറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണ സന്ദേശം.തുടര്‍ന്ന്​ വിമാനത്താവളത്തിനുള്ള സുരക്ഷ ശക്​തമാക്കിയതായി എയര്‍പോര്‍ട്ട്​ ഡി.സി.പി രാജീവ്​ രഞ്​ജന്‍ പറഞ്ഞു. 1984ലെ സിഖ്​ വിരുദ്ധകലാപത്തിന്‍െറ 36ാം വാര്‍ഷികമാണ്​ നവംബറില്‍.

Related News