Loading ...

Home Gulf

ഖത്തര്‍ സ്​പോര്‍ട്സ്​ ക്ലബ്​ റോഡ് നവീകരണം പൂര്‍ത്തിയായി

ദോഹ: ഖത്തര്‍ സ്​പോര്‍ട്സ്​ ക്ലബിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. േഗ്രറ്റര്‍ ദോഹ (ഘട്ടം 8) പദ്ധതിയിലുള്‍പ്പെടുത്തി റോഡുകളും ജങ്ഷനുകളും റൗണ്ട് എബൗട്ടുകളും നവീകരിക്കുന്നതി‍െന്‍റ ഭാഗമായാണ് നഗരത്തിലെ പ്രധാന കായിക കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരണം. റോഡുകളുടെ നവീകരണത്തിന് പുറമെ പുതിയ സര്‍വിസ്​ റോഡുകളുടെ നിര്‍മാണം, അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയും അശ്ഗാല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
1.4 കിലോമീറ്റര്‍ നീളമുള്ള പ്രധാന റോഡ് നവീകരണം, സര്‍വിസ്​ റോഡുകളുടെ നിര്‍മാണം, ഖത്തര്‍ സ്​പോര്‍ട്സ്​ ക്ലബിന് പരിസരത്തുള്ള പ്രാദേശിക റോഡുകളുടെ വീതികൂട്ടി സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.അല്‍ ഇസ്​തിഖ്​ലാല്‍ സ്​ട്രീറ്റിനെയും ഖലീഫ സ്​ട്രീറ്റിനെയും ഖത്തര്‍ സ്​പോര്‍ട്സ്​ ക്ലബുമായി ബന്ധിപ്പിക്കുന്ന രണ്ടു പുതിയ റോഡുകളാണ് നിര്‍മിച്ചത്.അല്‍ ഇസ്​തിഖ്​ലാല്‍ സ്​ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഖലീഫ രാജ്യാന്തര ടെന്നിസ്​, സ്​ക്വാഷ് കോംപ്ലക്സി‍െന്‍റ പ്രധാന കവാടത്തിലേക്കാണ് എത്തുക. ഇതോടെ നിലവില്‍ മര്‍ഖിയ സ്​ട്രീറ്റില്‍നിന്ന്​ ക്ലബിലേക്കുള്ള പ്രവേശന കവാടം കൂടാതെ രണ്ടു പുതിയ പാതകള്‍ കൂടിയാണ് സ്ഥാപിതമായിരിക്കുന്നത്. സ്​പോര്‍ട്സ്​ ക്ലബ് റോഡ് ശൃംഖല നവീകരണത്തിന് പുറമെ സമീപത്തുള്ള പ്രധാന റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകളുടെ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്.ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഭൂഗര്‍ഭജല െഡ്രയിനേജ് ശൃംഖലയും ഇതോടൊപ്പം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Related News