Loading ...

Home International

ഹോങ്കോംഗിലെ നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈന

വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ അടിച്ചമര്‍ത്തല്‍ നയം വ്യാപിപ്പിക്കുന്ന ചൈനയുടെ നടപടികളെ വിമര്‍ശിച്ച്‌ അമേരിക്ക വീണ്ടും രംഗത്ത്. ഹോങ്കോംഗിലെ പാര്‍ലമെന്റംഗങ്ങളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് വിമര്‍ശനം ഉന്നയിച്ചത്. 'ഇത് കൃത്യമായ രാഷ്ട്രീയ ഗുഢലക്ഷ്യത്തോടെയുള്ള അവഹേള നമാണ്. നിയമങ്ങള്‍ ഉണ്ടാക്കുന്ന സമിതിയിലുള്ളവര്‍ വഹിക്കുന്ന സ്ഥാനങ്ങളോടുള്ള രാഷ്ട്രീയ പകപോക്കലാണ്' പോംപിയോ പറഞ്ഞു.ജനാധിപത്യമര്യാദകളും മനുഷ്യാവകാശങ്ങളും പാലിക്കണമെന്ന് ഹോങ്കോംഗ് ഭരണകൂട ത്തിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ആവലാതികള്‍ പറയാനാണ് അവര്‍ ജനപ്രതിനിധികളെ ജയിപ്പിച്ച്‌ നിയമനിര്‍മ്മാണ സഭയിലേക്ക് അയക്കുന്നത്. à´…മേരിക്ക ഇത്തരം വിഷയത്തില്‍ എന്നും ഹോങ്കോംഗിനൊപ്പം നിലയുറപ്പിക്കുകയാണെന്നു പോംപിയോ വ്യക്തമാക്കി.ഹോങ്കോംഗിലെ എട്ട് പാര്‍ലമെന്റ് പ്രതിനിധികളെയാണ് ചൈന വിരുദ്ധ നയത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറു മാസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹോംങ്കോംഗ് ഭരണകൂടം അറിയിച്ചു. തുടര്‍ച്ചയായി അറസ്റ്റുകള്‍ നടത്തി ചൈനയുടെ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം കമ്യൂണിസ്റ്റ് ചൈന ഭരണകൂടം അഴിക്കുള്ളിലാക്കുകയാണ്.

Related News