Loading ...

Home USA

അമേരിക്കന്‍ ജനത വിധിയെഴുതുന്നു;ഫല പ്രഖ്യാപനം ജനുവരി ആറിന്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആരാകും പുതിയ പ്രസിഡന്റ്? പല കാരണങ്ങളാലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ വ്യത്യസ്തമാണ്. പുതിയ പ്രസിഡന്റിന്റെ കണ്ടെത്താന്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. കോവിഡ് പ്രതിസന്ധിയില്‍ വളഞ്ഞ യുഎസിനെ രക്ഷിക്കുന്നതില്‍ ട്രംപ് കാട്ടിയ അലംഭാവം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.അമ്ബതു സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററല്‍ വോട്ടര്‍മാരെയാണ് സ്ഥാനാര്‍ഥി ജയിക്കണമെങ്കില്‍ 270 പേരുടെ പിന്തുണ ഒരു സ്ഥാനാര്‍ഥി നേടേണ്ടതുണ്ട്. à´”ദ്യോഗിക à´«à´² പ്രഖ്യാപനം ജനുവരി ആറിനാണ്. വോട്ടെടുപ്പില്‍ അതീവ നിര്‍ണായകമായ സംസ്ഥാനങ്ങള്‍ ഫ്ലോറിഡ, പെന്‍സില്‍വാനിയ , ഒഹായോ, മിഷിഗണ്‍ , അരിസോണ, വിസ്കോണ്‍സില്‍ ഇവയാണ്. ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു രേഖപ്പെടുത്തുമെന്നാണ് സൂചന.

Related News