Loading ...

Home International

തുര്‍ക്കി ഭൂചലനം, നഗരം നിലംപൊത്തി: മരണസംഖ്യ നൂറായി

അങ്കാറ: തുര്‍ക്കിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണ സംഖ്യ നൂറായി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുയും നിരവധി പേരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഭൂകമ്ബത്തില്‍ 994 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ 147 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. ഈജിയന്‍ കടല്‍ത്തീരത്ത് നിലംപൊത്തിയ അഞ്ച് വലിയ കെട്ടിടങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികാരികള്‍ അറിയിച്ചു.പടിഞ്ഞാറന്‍ നഗരമായ ഇസ്മിറില്‍ ഉണ്ടായ പ്രകമ്ബനത്തില്‍ 98 പേരാണ് മരണപ്പെട്ടത്. à´—്രീക്ക് ദ്വീപായ സമോസിന് വടക്കുഭാഗത്തായാണ് ഭൂകമ്ബമാപിനിയില്‍ തീവ്രത 7.0 രേഖപ്പെടുത്തിയ വന്‍ ഭൂചലനമുണ്ടായത്. ഇസ്മിര്‍ പ്രവശ്യയുടെ തീരത്ത് നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം.

Related News