Loading ...

Home International

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ആള്‍താമസം തുടങ്ങിയിട്ട് 20 വര്‍ഷം

ല​​​ണ്ട​​​ന്‍: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ​​​ നി​​​ല​​​യ​​​ത്തി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ താ​​​മ​​​സം തു​​​ട​​​ങ്ങി​​​യി​​​ട്ട് ഇ​​ന്ന​​ലെ 20 വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​യി. ഇ​​​രു​​​പ​​​തു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ 19 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 241 സ​​​ന്ദ​​​ര്‍ശ​​​ക​​​രാ​​​ണ് നി​​​ല​​​യ​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​ത്. 2000 ഒ​​​ക്ടോ​​​ബ​​​ര്‍ 31ന് ​​​ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ലെ വി​​​ക്ഷേ​​​പ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന് യാ​​​ത്ര​​​തി​​​രി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി ബി​​​ല്‍ ഷെ​​​പ്പേ​​​ര്‍ഡ്, റ​​​ഷ്യ​​​ന്‍ സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ സെ​​​ര്‍ജി ക​​​രി​​​ക​​​ലേ​​​വ്, യൂ​​​റി ജി​​​ഡ്സെ​​​ന്‍കോ എ​​​ന്നി​​​വ​​​ര്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ലെ​​​ത്തി താ​​​മ​​​സ​​​മാ​​​രം​​​ഭി​​​ച്ചു. പ​​​രി​​​മി​​​ത​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യസ​​​ഞ്ചാ​​​രി​​​ക​​​ളെ കാ​​​ത്തി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ള്‍ അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ നി​​​ല​​​യ​​​ത്തി​​​ലു​​​ണ്ട്. മൂ​​​ന്നു മു​​​റി​​​ക​​​ളു​​​ടെ സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ള്‍ ആ​​​റ് ഉ​​​റ​​​ക്ക അ​​​റ​​​ക​​​ളും 12 മു​​​റി​​​ക​​​ളും മൂ​​​ന്നു ശൗ​​​ചാ​​​ല​​​യ​​​വു​​​മു​​​ണ്ട്.

ഒ​​​രു​​​ഫു​​​ട്‌​​​ബോ​​​ള്‍ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ നീളമുള്ള നി​​​ല​​​യ​​​ത്തി​​​ല്‍ 13 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ളം വ​​​രു​​​ന്ന ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ കേ​​​ബി​​​ളും ഒ​​​രേക്ക​​​റോ​​​ളം സോ​​​ളാ​​​ര്‍ പാ​​​ന​​​ലു​​​മു​​​ണ്ട്. മൂ​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളാ​​​ണ് ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി നി​​​ല​​​യ​​​ത്തി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.നി​​​ല​​​യ​​​ത്തി​​​ന്‍റെ ആ​​​ദ്യഭാ​​​ഗം 1998ലാ​​​ണ് വി​​​ക്ഷേ​​​പി​​​ച്ച​​​ത്.

Related News