Loading ...

Home Europe

യൂറോപ്പിൽ വീണ്ടും ഭീകരാക്രമണം

വിയന്ന:വിയന്നയില്‍ ആറിടത്ത് ഭീകരാക്രമണം ഉണ്ടായി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിനു തൊട്ടുമുന്‍പ് വിയന്നയിലെ കഫേകളിലും റസ്റ്ററന്റുകളിലും എത്തിയ ആളുകള്‍ക്കു നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചുപേര്‍കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ പോലീസുകാരും ഭീകരരും ഉള്‍പ്പെടുന്നു.പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പുണ്ടായത് . സെന്‍ട്രല്‍ സിനഗോഗിനടുത്താന്‍ അക്രമണമുണ്ടായതെങ്കിലും അക്രമികളുടെ ലക്ഷ്യമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മറ്റ് ആക്രമണകാരികള്‍ക്കായി വിപുലമായ തിരച്ചില്‍ ആരംഭിച്ചു, കുറഞ്ഞത് 1,000 പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചതായി പോലീസ് വക്താവ് പറഞ്ഞു.ആയുധങ്ങള്‍ കൈകവശം വെച്ച്‌ തയ്യാറെ ടുപ്പുകളോടെയാണ് അവര്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവെപ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു എന്നാല്‍ ആക്രമണം നടക്കുമ്ബോള്‍ സിനഗോഗ് അടച്ചിട്ടിരിക്കുകയായായിരുന്നു.

Related News