Loading ...

Home Gulf

മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം ; 50 അല്‍ ഖായിദ ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്

ബമാക്കോ: മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചതായി ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്‌ചയാണ് ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു . നാലുഭീകരരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിന് സജ്ജരാകുന്നുവെന്നും ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. ആക്രമണത്തില്‍ അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്

Related News