Loading ...

Home sports

പടികള്‍ കയറി പടിക്കല്‍; ഐ.പി.എല്ലില്‍ റെക്കോഡ്​

ദുബൈ: കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്കായി തുടങ്ങിയ പടയോട്ടം ഐ.പി.എല്ലിലും തുടരുകയാണ്​ മലയാളി താരം ദേവ്​ദത്ത്​പടിക്കല്‍. തിങ്കളാഴ്​ച ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സീസണിലെ അഞ്ചാം അര്‍ധസെഞ്ച്വറി തികച്ച ദേവ്​ദത്ത് റെക്കോഡും സ്വന്തം പേരിലാക്കി.
അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന സീനിയര്‍ ജഴ്​സിയണിഞ്ഞിട്ടില്ലാത്ത താരമെന്ന റെക്കോഡാണ്​ മലപ്പുറം എടപ്പാള്‍ സ്വദേശി സ്വന്തമാക്കിയത്​. നാല്​ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാ​നും (2008) ശ്രേയസ്​ അയ്യരും (2018) കൈയടക്കി വെച്ച റെക്കോഡാണ്​ 20കാരന്‍ തകര്‍ത്തത്​​. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്​ ജഴ്​സിയിലായിരുന്നു ഇരുവരുടെയും നേട്ടം.
ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ 40 പന്തില്‍ നിന്നായിരുന്ന പടിക്കലി​െന്‍റ അര്‍ധശതകം. അരങ്ങേറ്റക്കാര​െന്‍റ ഭയാശങ്കകളില്ലാതെ തുടക്കം മുതല്‍ ബാറ്റ്​ വീശുന്ന പടിക്കലിന്​ സീസണില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഴമേറിയ ബാറ്റിങ്​ ഓര്‍ഡറുള്ള ആര്‍.സി.ബിക്ക്​ ടോപ്​ഓര്‍ഡറില്‍ പടിക്കലിനെ പ്രതിഷ്​ഠിക്കാന്‍ പോന്ന പ്രകടനമാണ്​ തുടക്കം മുതലേ പുറത്തെടുത്ത്​ പോരുന്നത്​.
സീസണിലെ ആര്‍.സി.ബിയുടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കോഹ്​ലിയെ മറികടന്ന്​ ഒന്നാമനാകാനും പടിക്കലിനായി. 14 മത്സരങ്ങളില്‍ നിന്ന് 33.71 ശരാശരിയില്‍ 472 റണ്‍സാണ്​ താരത്തി​െന്‍റ സമ്ബാദ്യം. 51 ഫോറുകളും എട്ട്​ സിക്​സുകളും പടിക്കല്‍ പറത്തി. അര്‍ധസെഞ്ച്വറി വലിയ സ്​കോറാക്കാന്‍ പടിക്കല്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ ബാംഗ്ലൂര്‍ ഏഴിന്​ 152 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിങ്ങില്‍ ശിഖര്‍ ധവാ​െന്‍റയും അജിന്‍ക്യ രഹാനെയുടെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ ഡല്‍ഹി അനായാസം ലക്ഷ്യത്തിലെത്തി​ പ്ലേഓഫ്​ ഉറപ്പിച്ചു.
കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സിനെ നെറ്റ്​റണ്‍റേറ്റി​െന്‍റ അടിസ്​ഥാനത്തില്‍ മറികടന്ന്​ ബാംഗ്ലൂരും പ്ലേഓഫിലെത്തി. ഹൈദരാബാദ് ​സണ്‍റൈസേഴ്​സ്​ മുംബൈ ഇന്ത്യന്‍സിനോട്​ പരാജയപ്പെട്ടാല്‍ മാത്രമാണ്​ കെ.കെ.ആറിന്​ ഇനി പ്രതീക്ഷ.

Related News