Loading ...

Home health

പ്രമേഹരോഗികളില്‍ നേത്ര സംരക്ഷണം by ഡോ. കെ പി പൌലോസ്

സൌന്ദര്യത്തിന്റെ ഏറ്റവും പ്രധാന അവയവമാണ് നേത്രങ്ങള്‍. കവികളെയും, കലാകാരന്മാരെയും, ചിത്രകാരന്മാരെയും ഒരുപോലെ ആകര്‍ഷിച്ച വസ്തുവാണ് നേത്രങ്ങള്‍. മനുഷ്യമനസ്സിന്റെ കണ്ണാടിയാണ് കണ്ണുകള്‍. അറിവിന്റെയും അനുഭവങ്ങളുടെയും ലോകം കണ്ണുകള്‍ നമുക്കു തരുന്നു. à´† കണ്ണുകളെ രോഗങ്ങളില്‍നിന്നു രക്ഷിക്കേണ്ടത് എല്ലാവരുടെയും പ്രത്യേകിച്ച് പ്രമേഹരോഗികളുടെ കടമയാണെന്നാണ് ഓരോ വര്‍ഷവും പ്രമേഹദിനത്തില്‍ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫൌണ്ടേഷന്‍ വ്യക്തമാക്കാറുണ്ട്. 1991 മുതല്‍ 160 രാജ്യങ്ങളാണ് നവംബര്‍ 14ന് പ്രമേഹരോഗദിനമായി ആചരിക്കുന്നു. അന്നുമുതല്‍ക്കേ ഇക്കാര്യവും ഊന്നിപറയാറുണ്ട്.     
അന്ധതയുടെ ഏറ്റവും പ്രധാന കാരണം പ്രമേഹരോഗമാണെന്നും പ്രമേഹരോഗം നിയന്ത്രിച്ചാല്‍ നേത്രങ്ങള്‍ക്കു വരുന്ന രോഗങ്ങളായ തിമിരം, ഗ്ളോക്കോമ, നേത്രാന്തരപടല രോഗങ്ങള്‍ എന്നിവ തടയാമെന്നും പരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം എടുത്തുപറയുന്നത്.
‘ഭൂമുഖത്ത് 41.8 കോടി (ടൈപ്പ് 2) പ്രമേഹരോഗികള്‍ ഉണ്ട്. ചൈനയ്ക്കാണ് ഒന്നാം സ്ഥാനം (11 കോടി യിലധികം പ്രമേഹരോഗികള്‍), ഇന്ത്യയില്‍ ഏഴുകോടിയിലധികം പ്രമേഹരോഗികള്‍. അരക്കോടി പ്രമേഹരോഗികള്‍ ഒരുവര്‍ഷം മരിക്കുന്നു. പ്രമേഹം പ്രധാനമായി നാലുതരമുണ്ട്.1) ഇന്‍സുലിന്‍ മാത്രം ചികിത്സയുള്ള കുട്ടികളില്‍ കാണുന്ന ടൈപ്പ് 1 പ്രമേഹം.
2) ഗുളികകള്‍കൊണ്ടു നിയന്ത്രിക്കാവുന്ന പ്രായപൂര്‍ത്തിയായവരില്‍ കാണുന്ന ടൈപ്പ് 2 പ്രമേഹം.
3) ഗര്‍ഭധാരണസമയത്തു കാണുന്ന പ്രമേഹം (ജെസ്റ്റേഷണല്‍ ഡയബറ്റിസ്).
4) മരുന്നുകള്‍കൊണ്ടും മറ്റും വരുന്ന പ്രമേഹം (ഡ്രഗ് ഇന്‍ഡ്യൂസഡ് ഡയബറ്റിസ്).
രണ്ടുകോടി ഗര്‍ഭിണികള്‍ക്ക് ഒരുവര്‍ഷം പ്രമേഹരോഗമുണ്ടാകുന്നു.‘ഭൂമുഖത്ത് 50 ലക്ഷം ടൈപ്പ് 1 പ്രമേഹരോഗികള്‍ ഉണ്ട്. à´‡ ന്ത്യയില്‍ 70,000 പേര്‍. പ്രമേഹരോഗികളുടെ ചികിത്സക്ക് ഒരുവര്‍ഷം ചെലവാകുന്നത് 70,000 കോടി അമേരിക്കന്‍ ഡോളര്‍. 20 കോടിയോളം പ്രമേഹരോഗികള്‍ക്ക് അവര്‍ പ്രമേഹരോഗികളാണെന്ന് അറിയില്ല.നേത്രാന്തര പടലങ്ങളിലേക്കുള്ള (റെറ്റിന) രക്തപര്യയനം മോശമാകുമ്പോഴാണ് കണ്ണിന് കുഴപ്പമുണ്ടാകുന്നത്. മൂന്നിലൊന്ന് പ്രമേഹരോഗികള്‍ക്ക് നേത്രാന്തരപടലരോഗം (റെറ്റിനോപ്പതി) ഉണ്ടാകുമെന്നാണ് കണക്ക്. ഈയിടെ എസ്യുടി ആശുപത്രിയില്‍ 750 പ്രമേഹരോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 15 ശതമാനം പേര്‍ക്ക് റെറ്റിനോപ്പതി ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ à´šà´¿à´² സംസ്ഥാനങ്ങളില്‍ 30 ശതമാനംവരെ à´ˆ നിരക്ക് ഉയര്‍ന്നിട്ടുണ്ട്.പ്രമേഹരോഗത്തിന്റെ ദൈര്‍ഘ്യം, രോഗനിയന്ത്രണം, പ്രമേഹരോഗത്തോടനുബന്ധിച്ചുള്ള രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നീ അസുഖങ്ങള്‍ നിയന്ത്രിച്ചാല്‍ നേത്രരോഗങ്ങളെ തടയാമെന്ന് പല പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്.പ്രമേഹരോഗികള്‍ കൊല്ലത്തില്‍ ഒരിക്കലെങ്കിലും നേത്രങ്ങള്‍ പരിശോധിക്കേണ്ടതാണ്. ശസ്ത്രക്രിയ, ലേസര്‍, കുത്തിവയ്പ് മുതലായ ചികിത്സകള്‍ നേത്രാന്തരപടല രോഗങ്ങള്‍ക്ക് ഉണ്ടെങ്കിലും വളരെ സങ്കീര്‍ണമാണ് അത്തരം ചികിത്സകള്‍. പ്രതിരോധം ചികിതയേക്കാള്‍ നല്ലത്  എന്ന സിദ്ധാന്തം ഏറ്റവും അനുയോജ്യമാകുന്നത് പ്രമേഹരോഗത്തിനാണ്. ഗ്ളൂക്കോസിന്റെ നിയന്ത്രണംകൊണ്ടും, യഥാസമയങ്ങളിലുള്ള പരിശോധനകള്‍കൊണ്ടും നേത്രരോഗങ്ങള്‍ തടയാന്‍ സാധിക്കും. കാഴ്ചയെന്ന മഹാഭാഗ്യത്തെ കാത്തുസംരക്ഷിക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടവരാണ്.

Related News