Loading ...

Home USA

അമേരിക്കന്‍ തെരഞ്ഞെടുപ്പ് നാളെ ;ട്രം‌പിനും ബൈഡനും നിര്‍ണായക ദിനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ദിനം നാളെ. ഡൊണാള്‍ഡ് ട്രംപിനും ജോ ബൈഡനും നാളെ നിര്‍ണ്ണായകമായ ദിനമാണ്. കൊറോണ പ്രതിരോധത്തിലെ പാളിച്ചയും വര്‍ണ്ണവെറി പ്രശ്‌നങ്ങളും ഉയര്‍ത്തി ജോ ബൈഡന്‍ പര്യടനം തുടരുമ്ബോള്‍ ലോകത്തെ മുഴുവന്‍ സാമ്ബത്തിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചുകൊണ്ട് അമേരിക്ക മുന്നേറിയതും വിദേശകാര്യനയങ്ങളുടെ കരുത്തുമാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടാണ് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ നീങ്ങുന്നത്. പൊതു സര്‍വേയില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രാഥമിക ഘട്ടങ്ങളില്‍ മുന്‍തൂക്കം പറയുമ്ബോഴും നാളത്തെ അവസാനഘട്ട വോട്ടെടുപ്പോടെ ട്രംപ് വീണ്ടും അധികാരത്തി ലെത്തുമെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.ഇതുവരെ 9 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തുകഴിഞ്ഞു. കൊറോണ വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ അവസാന നിമിഷവും പൊതു സമൂഹത്തിനിടയില്‍ ആരോഗ്യരംഗത്തെ ചലനങ്ങള്‍ സ്വാധീനിക്കുമെന്നാണ് സൂചന. ഇന്നലെ മാത്രം അമേരിക്കയില്‍ പുതുതായി 99,000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.അഞ്ചു സംസ്ഥാനങ്ങളില്‍ പറന്നെത്തിയാണ് ഇന്നലെ സൂപ്പര്‍ സണ്‍ഡേ പ്രചാരണത്തില്‍ ട്രംപ് നേതൃത്വം നല്‍കിയത്. ലോവ, മിച്ചിഗണ്‍,നോര്‍ത്ത് കരോലിന എന്നിവിടെ എത്തിയ ട്രംപ് തുടര്‍ന്ന് ജോര്‍ജ്ജിയയിലും ഫ്‌ലോറിഡയിലും റിപ്പബ്ലിക്കന്‍ അണികളെ അഭിസംബോധന ചെയ്തു. പെന്‍സില്‍വാനിയയിലെ പ്രചാരണത്തില്‍ ബൈഡന്‍ കത്തിക്കയറി. ട്രംപിന്റെ ആരോഗ്യനയമാണ് രാജ്യത്തെ സാമ്ബത്തികവും തൊഴില്‍പരവുമായി തകര്‍ത്തതെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. ഫിലഡാല്‍ഫിയയിലും ബൈഡന്‍ ഇന്നലെ ഡെമോക്രാറ്റിക് അണികളെ അഭിവാദ്യം ചെയ്തു. ബൈഡന്റെ ശക്തമായ അനുയായി ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ് ജോര്‍ജ്ജിയയില്‍ പ്രചാരണത്തിനിറങ്ങി.

Related News