Loading ...

Home International

കോവിഡ്; പുതിയ​ കേ​സില്ലാ​തെ ആ​സ്​​ട്രേ​ലി​യ, സമ്പൂർണ ലോ​ക്​​ഡൗ​ണുമായി ബ്രി​ട്ട​ന്‍

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിന്​ ഒറ്റ ദിനം മാത്രം ശേഷിക്കെ അവസാനത്തെ അടവുകളെല്ലാം പുറത്തെടുത്ത്​ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപും ഡെമോക്രാറ്റ്​ എതിരാളി ജോ ബൈഡനും.

ഒമ്ബതു കോടിയോളം പേര്‍ വോട്ട്​ രേഖപ്പെടുത്തിക്കഴിഞ്ഞ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ വോട്ടിങ്​ ശതമാനമായിരിക്കും ഉണ്ടാവുകയെന്നാണ്​ കരുതപ്പെടുന്നത്​. നവംബര്‍ മൂന്നിനാണ്​ തെരഞ്ഞെടുപ്പ്​.

അതി നിര്‍ണായകമെന്ന്​ വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക്​ അവസാന ദിന റാലികള്‍ മാറ്റിവെച്ച പ്രസിഡന്‍റ്​ ട്രംപ്​, ലക്കുംലഗാനുമില്ലാത്ത അഭ്യര്‍ഥനകളും ഒച്ചപ്പാടും സൃഷ്​ടിച്ചാണ്​ ഇവിടങ്ങളില്‍ പ്രചാരണം നടത്തുന്നത്​.അഞ്ചു നിര്‍ണായക സംസ്ഥാനങ്ങളിലാണ്​ അദ്ദേഹത്തി​ന്റെ  അവസാന ദിന റാലികള്‍. പെന്‍സില്‍വാനിയ അടക്കമുള്ള ഏതാനും നിര്‍ണായക സംസ്ഥാനങ്ങളില്‍ പ്രചാരണത്തിലാണ്​ എതിരാളി ബൈഡന്‍. ​

Related News