Loading ...

Home International

പുല്‍വാമ ഭീകരാക്രമണം;പാകിസ്​താന്റെ ​പങ്ക്​ വെളിപ്പെടുത്തി പാക് മന്ത്രി

ഇസ്​ലാമാബാദ്​: പുല്‍വാമ ഭീകരാക്രമണം പാകിസ്​താന്റെ  അറിവോടെയാണെന്ന്​ സമ്മതിച്ച്‌​ ശാസ്​ത്ര-സാ​ങ്കേതിക മന്ത്രി ഫവാദ്​ ചൗധരി. 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത 2019ലെ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാ​െന്‍റ നേതൃത്വത്തിന്​ കീഴില്‍ രാജ്യം നേടിയ വിജയമാണെന്ന്​ ചൗധരി പറഞ്ഞു.പാക്​ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ്​ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്​മാനെ മോചിപ്പിക്കാന്‍ വിദേശകാര്യ മന്ത്രി à´·à´¾ മഹമൂദ് ഖുറേശ്ശി സുപ്രധാന യോഗത്തില്‍ അഭ്യര്‍ഥിച്ചെന്ന  പ്രതിപക്ഷ പാകിസ്​താന്‍ മുസ്​സിം ലീഗ്-നവാസ് (പി‌.എം‌.എല്‍-എന്‍) നേതാവ് അയാസ് സാദിഖിന്റെ  ആരോപണത്തിന്​ പിന്നാലെയാണ്​ ദേശീയ അസംബ്ലിയില്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍.പുല്‍വാമ ഭീകരാക്രമണത്തിന്​ തിരിച്ചടി നല്‍കുന്നതിനിടെ 2019 ഫെബ്രുവരി 27നാണ്​​ ഇന്ത്യന്‍ വ്യോമസേന വിങ്​ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്​മാന്‍ പാക്​ സൈന്യത്തിന്റെ  പിടിയിലാകുന്നത്​.

ഇതി​െന്‍റ തലേ ദിവസം​ പാകിസ്​താനിലെ ഖൈബര്‍ പക്​തൂണ്‍വയിലുള്ള ജയ്​ശെ ഭീകരരുടെ താവളം വ്യോമസേന ബോംബിട്ട്​ നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ മുട്ടുവിറച്ച വിദേശകാര്യ മന്ത്രി ദൈവത്തെയോര്‍ത്ത്​ വര്‍ധ്​മാനെ വിട്ടയക്കാന്‍ താന്‍ പ​ങ്കെടുത്ത യോഗത്തില്‍    
ആവശ്യപ്പെട്ടെന്നായിരുന്നു സാദിഖിന്റെ  ആരോപണം.

യോഗത്തില്‍ അന്ന്​ വ്യോമസേന മേധാവിയായിരുന്ന ജനറല്‍ ഖമര്‍ ജാവേദ്​ ബജ്​വയും പ​ങ്കെടുത്തിരുന്നതായി സാദിഖ്​ വെളിപ്പെടുത്തിയിരുന്നു. അന്ന് വാര്‍ത്തപ്രക്ഷേപണ മന്ത്രിയായിരുന്ന ഫവാദ്​ ചൗധരി​ ഇതിനെ വിമര്‍ശിച്ച്‌​ രംഗത്തെത്തിയിരുന്നു.

Related News