Loading ...

Home National

പിടിമുറുക്കി കോവിഡ്‌; കേരളത്തിനും ബംഗാളിനും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: à´•àµ‹à´µà´¿à´¡àµâ€Œ കേസുകള്‍ വര്‍ധിക്കുന്ന കേരളത്തിനും ബംഗാളിനും ഡല്‍ഹിക്കും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ്‌ കേസുകള്‍ അനുദിനം വര്‍ധിച്ച്‌ വരുന്ന പ്രവണതയാണെന്ന്‌ കേന്ദ്രം വിലയിരുത്തി.

ഉത്സവ സീസണില്‍ പരിശോധന കൂടുതല്‍ കൂട്ടുകയും, പൊതുജനങ്ങള്‍ക്ക്‌ ഇടയില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്‌ത്‌ കേസുകളുടെ എണ്ണം കുറയ്‌ക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനാണ്‌ മൂന്ന്‌ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 98,778 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

തൃശൂര്‍, ആലപ്പുഴ, കോട്ടയം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലാണ്‌ കോവിഡ്‌ കേസുകള്‍ വര്‍ധിച്ച്‌ വരുന്ന പ്രവണത സംസ്ഥാനത്ത്‌ കാണിക്കുന്നത്‌. à´®à´°à´£ നിരക്ക്‌ 0.34 ശതമാനമായി നിര്‍ത്തുന്നുണ്ടെങ്കിലും തൃശൂര്‍(133 ശതമാനം), കൊല്ലം(75 ശതമാനം), ആലപ്പുഴ(31), എറണാകുളം(30) എന്നിവിടങ്ങളില്‍ ആഴ്‌ച തോറുമുള്ള മരണങ്ങള്‍ കൂടുന്നുണ്ട്‌.

Related News