Loading ...

Home International

തുര്‍ക്കിയും ഗ്രീസിലും ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു

അങ്കാറ: എഗന്‍ കടലില്‍ ശക്​തമായ ഭൂചലനം. റിക്​ടര്‍ സ്​കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ വെള്ളിയാഴ്​ചയുണ്ടായത്​. ഇതേതുടര്‍ന്ന്​ തുര്‍ക്കിയിലും ഗ്രീസിലും ചലനങ്ങളുണ്ടായി.
തുര്‍ക്കിയുടെ തീരനഗരമായ ഇസാമിറിലാണ്​ ഭൂചലനമുണ്ടായത്​. ആറോളം കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നുവെന്നാണ്​ റിപ്പോര്‍ട്ട്​. എന്നാല്‍, ഭൂചലനത്തില്‍ ആര്‍ക്കും ജീവന്‍ നഷ്​ടമായിട്ടില്ലെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോര്‍ട്ടുകള്‍.ഇസാമിര്‍ തീരത്ത്​ നിന്ന്​ 17 കിലോ മീറ്റര്‍ അകലെ 16 കിലോ മീറ്റര്‍ ആഴത്തിലാണ്​ ഭൂകമ്ബത്തി​െന്‍റ പ്ര​ഭവ കേന്ദ്രമെന്ന്​ യു.എസ്​ അറിയിച്ചു. എന്നാല്‍ തുര്‍ക്കിയില്‍ നിന്ന് 33.5 ​ കിലോ മീറ്റര്‍ അകലെ 10 കിലോ മീറ്റര്‍ ആഴത്തിലാണ്​ ഭൂകമ്ബത്തി​െന്‍റ പ്രഭവ കേന്ദ്രമെന്ന്​ തുര്‍ക്കിയും വ്യക്​തമാക്കിയിട്ടുണ്ട്​. ഗ്രീസി​െന്‍റ ഭാഗമായ സാമോസ്​ ദ്വീപിലും ഭുചലനം അനുഭവപ്പെട്ടു. 45,000ത്തോളം ജനം വസിക്കുന്ന ദ്വീപാണ്​ സാമോസ്​.

Related News