Loading ...
ന്യൂഡല്‍ഹി: കോവിഡ് ഗുരുതരമാകുന്നവര്‍ കൂടുതല്‍ വിറ്റമിന്‍ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്പെയിനിലെ ഒരു ആശുപത്രിയില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന 80 ശതമാനം പേരിലും വിറ്റമിന്‍ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ഭൂരിപക്ഷം പേര്‍ക്കും വിറ്റമിന്‍ ഡിയുടെ അഭാവമുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 216 രോഗികളിലും രോഗം ബാധിക്കാത്ത 197 പേരിലുമാണ് പഠനം നടത്തിയത്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും വിറ്റമിന്‍ ഡിയുടെ അഭാവം ശരീരത്തിലുണ്ടായിരുന്നു. വിറ്റമിനുകളുടെ അഭാവം കൂടുതലുള്ളവരില്‍ രോഗം മൂര്‍ച്ഛിക്കുന്നാതയും പഠനത്തില്‍ പറയുന്നു. കൂടാതെ പുരുഷന്‍മാര്‍ക്ക് സ്ത്രീകളെക്കാള്‍ വിറ്റമിന്‍ ഡി ശരീരത്തില്‍ കുറവാണെന്നും പഠനത്തില്‍ പറയുന്നു.കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ മുതല്‍ വിറ്റമിന്‍ ഡിയും കോവിഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് പ്രതിരോധത്തിനായി വിറ്റമിന്‍ ഡി ഉപയോഗിക്കാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാസ്ത്രീയമായി ഇവ തെളിയിക്കപ്പെട്ടിട്ടില്ല.
സൂര്യപ്രകാശം ഏല്ക്കുേമ്ബാഴാണ് ശരീരത്തിന് വിറ്റമിന്‍ ഡി ലഭിക്കുക. അസ്ഥികളുടെ വളര്‍ച്ചക്കും ശക്തിക്കും വിറ്റമിന്‍ ഡി അത്യാവശ്യമാണ്. കാരണം വിറ്റമിന്‍ ഡി ശരീരത്തിലേക്ക് കൂടുതല്‍ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.