Loading ...

Home Gulf

'എംബിസെഡ്സാറ്റ്': പുതിയ ഉപഗ്രഹവുമായി യു.എ.ഇ

പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഖലീഫ ഉപഗ്രഹത്തിന് ശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാന്‍ യു.à´Ž.à´‡ ഒരുങ്ങുന്നു. എംബിസെഡ്-സാറ്റ് എന്ന് പേരിട്ട സമ്ബൂര്‍ണ എമിറാത്തി ഉപഗ്രഹം യു.à´Ž.à´‡ നിര്‍മിക്കും.യു.à´Ž.à´‡ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ സാറ്റലൈറ്റ് സാങ്കേതികവിദ്യ മേഖലയിലെ ഏറ്റവും മികച്ചതായിരിക്കും. പദ്ധതിയുടെ പിന്നിലുള്ള ടീം 100 ശതമാനം സ്വദേശികളായിരിക്കുമെന്നും ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദ് പറഞ്ഞു.ഉപഗ്രഹം സിവിലിയന്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. à´‡à´¤à´¿à´¨àµà´±àµ† പേര് എംബിഇസെഡ്-സാറ്റ് എന്നായിരിക്കും. മുമ്ബത്തെ ഉപഗ്രഹത്തിന് ഖലീഫ സാറ്റ് എന്നായിരുന്നു നാമകരണം ചെയ്തത്.യുഎഇയില്‍ 100 ശതമാനം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ ഉപഗ്രഹമായിരുന്നു ഖലീഫ സാറ്റ്. ലോകത്തിലെ ഏറ്റവും നൂതനമായ വിദൂര സംവേദനാത്മക നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നായ ഇത് 2018 ഒക്ടോബറിലാണ് വിക്ഷേപിക്കപ്പെട്ടത്. ഭൂമിയുടെ ഉയര്‍ന്ന നിലവാരമുള്ളതും വിശദമായതുമായ ചിത്രങ്ങള്‍ പകര്‍ത്താനും ദുബൈലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശകേന്ദ്രത്തിലേക്ക് തിരികെ അയയ്ക്കാനുമുള്ള അഞ്ച് വര്‍ഷത്തെ ദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്. 2021 ഓടെ ചൊവ്വയിലെത്താനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമായാണ് യു.à´Ž.à´‡ ദേശീയ ബഹിരാകാശ പദ്ധതി ആരംഭിച്ചത്.

Related News