Loading ...

Home International

അമേരിക്കയും ഇടപെടുന്നു;അക്രമം നിര്‍ത്താതെ അസര്‍ബാജാനും അര്‍മേനിയയും

മോസ്‌കോ: അസര്‍ബൈജാന്‍-അര്‍മേനിയ സംഘര്‍ഷം രൂക്ഷമാകുന്നു. റഷ്യയുടെ തുടര്‍ച്ചയായ അനുനയ ശ്രമത്തിനോട് അസര്‍ബൈജന്‍ വഴങ്ങാത്തതാണ് സംഘര്‍ഷ കാരണമെന്ന് അര്‍മേനിയ ആരോപിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച അസര്‍ബൈജാന് തുര്‍ക്കിയുടെ ശക്തമായ പിന്തുണയാണുള്ളത്.ഇതിനിടെയാണ് റഷ്യ നേരിട്ട് ഇരുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്. എന്നാല്‍ അടുത്ത ബന്ധമുള്ള രാജ്യമെന്ന നിലയില്‍ അര്‍മേനിയ നാഗോര്‍ണോ-കാരാബാക്ക് വിഷയത്തില്‍ പിന്നാക്കം പോയെങ്കിലും അസര്‍ബൈജാന്‍ ആക്രമണം കൂട്ടിയതോടെ അര്‍മേനിയയും തിരിച്ചടിക്കുകയാണ്. സംഘര്‍ഷം മേഖലയില്‍ വ്യാപിക്കാതിരിക്കാന്‍ ഇരുരാജ്യങ്ങളുമായി അമേരിക്കയുടെ വിദേശകാര്യമന്ത്രാലയവും ബന്ധപ്പെട്ടതായാണ് സൂചന.

Related News