Loading ...

Home National

ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍‌ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍‌ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. എന്നാല്‍ തെരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആവശ്യാനുസരണം നിലവിലുള്ളതു പോലെ തുടരാം.കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച്‌ 23 മുതലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വന്ദേ ഭാരത് മിഷനു കീഴില്‍ ചില പ്രത്യേക സര്‍വീസുകള്‍ മേയ് മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ജൂലൈ മുതല്‍ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ തുടരുന്നതില്‍ തടസ്സമില്ല.പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധിക്കില്ലെന്നും വ്യോമയാന കേന്ദ്രം അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ടു മാസത്തെ വിലക്കിനുശേഷം മേയ് 25ന് പുനരാരംഭിച്ചിരുന്നു.

Related News