Loading ...

Home USA

ചന്ദ്രോപരിതലത്തില്‍ ജലം; ആദ്യമായി സ്ഥിരീകരിച്ച്‌ നാസ- നിര്‍ണായക കണ്ടെത്തല്‍

ചന്ദ്രന്റെ പ്രകാശഭരിതമായ (സണ്‍ലിറ്റ്) പ്രതലത്തില്‍ വെള്ളം കണ്ടെത്തിയെന്നു നാസയുടെ സോഫിയ ഒബ്സര്‍വേറ്ററിയുടെ നിര്‍ണായക കണ്ടുപിടിത്തം. ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശത്തെ ക്ലേവിയസ് ക്രേറ്റര്‍ എന്ന വന്‍കുഴിയിലാണ് വെള്ളം.ഒരു ക്യുബിക് മീറ്റര്‍ മണ്ണില്‍ പരമാവധി 12 ഔണ്‍സ് (354.8 മില്ലിലീറ്റര്‍) മാത്രമേയുള്ളൂ എന്നാണ് അനുമാനം. സഹാറ മരുഭൂമിയില്‍ ഇതിന്റെ 100 മടങ്ങ് ജലസാന്നിധ്യമുണ്ട്.ചന്ദ്രന്റെ ധ്രുവപ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശം എപ്പോഴും ഇരുണ്ടതാണ്. à´‡à´µà´¿à´Ÿà´™àµà´™à´³à´¿à´²àµâ€ മാത്രമേ വെള്ളത്തിനു സാധ്യത ഇതുവരെ കല്‍പിച്ചിരുന്നുള്ളൂ. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം à´ˆ മേഖലയില്‍ വെള്ളം സ്ഥിരീകരിച്ചിരുന്നു. പ്രകാശഭരിത മേഖലയില്‍ ഇപ്പോള്‍ കണ്ടെത്തിയ വെള്ളം സ്ഫടികം പോലെയുള്ള മുത്തുക്കള്‍ക്കുള്ളില്‍ സുരക്ഷിതമാണ്.

Related News